ട്രെയിനിൽനിന്ന് അഞ്ചുകിലോ കഞ്ചാവ് പിടികൂടി
text_fieldsവടകര: ട്രെയിനിൽ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവ് പിടികൂടി. ആർ.പി.എഫും പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും വടകര എക്സൈസ് സർക്കിളും വടകര റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ വടകര സ്റ്റേഷനിൽ എത്തിച്ചേർന്ന ചെന്നൈ-ബംഗളൂരു സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ജനറൽ കമ്പാർട്മെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്. ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പരിശോധനക്കിടയിൽ പ്രതി ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് സംശയിക്കുന്നത്.
ആർ.പി.എഫ് എ.എസ്.ഐമാരായ കെ. സജു, പി.പി. ബിനീഷ്, ഹെഡ്കോൺസ്റ്റബിൾ ഒ.കെ. അജീഷ്, കോൺസ്റ്റബിൾ പി.പി. അബ്ദുൽ സത്താർ, പി. രാജീവൻ, എക്സൈസ് ഐ.ബി യൂനിറ്റിലെ പ്രിവന്റിവ് ഓഫിസർ പ്രമോദ് പുളിക്കൽ, വടകര എക്സൈസ് സർക്കിളിലെ പ്രിവന്റിവ് ഓഫിസർ കെ.കെ. അബ്ദുൽ സമദ്, സി.ഇ.ഒമാരായ കെ.എൻ. ജിജു, പി.പി. ഷിജിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.