തോണി മറിഞ്ഞ് മരണം: യുവാക്കൾക്ക് നാടിന്റെ യാത്രാമൊഴി
text_fieldsവടകര: തോണി മറിഞ്ഞ് മരണമടഞ്ഞ യുവാക്കൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വടകര-മാഹി കനാലിന്റെ എടത്തുംകര മടത്തും കുന്നുമ്മൽ താഴെ ഭാഗത്ത് തോണി മറിഞ്ഞ് മരിച്ച മണിയൂർ എടത്തുംകര വടക്കേ വലിയാണ്ടി മീത്തൽ സുധീറിന്റെ മകൻ ആദിദേവ് (20), എടത്തുംകര കേക്കണ്ടി സുധീറിന്റെ മകൻ ആദികൃഷ്ണ (22) എന്നിവരുടെ മൃതദേഹങ്ങൾ വടകര ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ച 12.30ഓടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വീട്ടുപരിസരത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹം അവസാന നോക്ക് കാണാൻ നിരവധി പേരാണ് എത്തിയത്. 2.30 ഓടെ മൃതദേഹം ഇരുവരുടെയും വീട്ടുവളപ്പിൽ സംസ്കരിച്ചു.
കെ. മുരളീധരൻ എം.പി, കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന, മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ്, തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, ജില്ല പഞ്ചായത്ത് അംഗം കെ.വി. റീന, അഡ്വ. പ്രവീൺ കുമാർ, ടി.പി. ഗോപാലൻ, എഫ്.എം. മുനീർ, സി.പി. വിശ്വനാഥൻ, ശ്രീജ പുല്ലാരൂൽ, രാഘവൻ, പി.സി. ഷീബ, ബബിത്ത് മലോൽ, ഷഹബത്ത് ജൂന, പി.എം. അഷറഫ് എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.