ഇവര്‍ പറയുന്നു; വ്യാപാര മേഖല തകര്‍ക്കരുതേ...
text_fieldsവടകര: സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാരികളെ തകര്‍ക്കുന്ന സമീപനത്തില്‍ നിന്നും കേന്ദ്ര, കേരള സര്‍ക്കാറുകള്‍ പിന്മാറണമെന്ന് വടകര മര്‍ച്ചൻറ്സ് അസോസിയേഷന്‍ രംഗത്ത്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചൊവ്വാഴ്ച നാടെങ്ങും പ്രതിഷേധ ധര്‍ണ നടന്നു. വടകര ആര്‍.ഡി.ഒ ഓഫിസിനു മുന്നില്‍ നടന്ന സമരം വടകര മര്‍ച്ചൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് എം. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി അധികാരികളുടെ അന്യായമായ പിഴ ചുമത്തിയുള്ള നോട്ടീസ് പിന്‍വലിക്കുക, ഹൈവേ വികസനത്തിന് ഒഴിപ്പിക്കുന്ന വ്യാപാരികള്‍ക്ക് നിയമാനുസൃതം പ്രഖ്യാപിച്ച നഷ്ടപരിഹാരം കുടിയൊഴിപ്പിക്കുന്നതിന് മു േനട വിതരണം ചെയ്യുക, ലക്ഷ്യം പൂര്‍ത്തീകരിച്ച പ്രളയ സെസ് നിര്‍ത്തലാക്കുക, കണ്ടെയ്ന്‍മെൻറ് സോണുകളില്‍ നിന്ന് വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കുക, ലൈസന്‍സ് ഫീസുകള്‍ക്ക് 650ശതമാനം പിഴ ചുമത്തുന്നത് ഒഴിവാക്കുക, അനധികൃത വഴിയോരവാണിഭം നിയന്ത്രിക്കുക, തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയില്‍ വാടക കുടിയാന്‍ നിയമം നടപ്പാക്കുക തുടങ്ങി 10 ആവശ്യങ്ങളടങ്ങിയ അടിയന്തര കാര്യങ്ങള്‍ക്ക് പരിഹാരം കാണണമെന്നും വ്യാപാരസമൂഹത്തെ അവഗണിച്ചുകൊണ്ടുള്ള നയം തിരുത്തണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
പി.കെ. രതീശന്‍, എം.കെ. രാഘൂട്ടി, ഒ.കെ. സുരേന്ദ്രന്‍, എ.ടി.കെ. സാജിദ് , വി.കെ. മുഹമ്മദലി, ശശിധരന്‍, ഇക്ബാല്‍, കെ.പി.എ. മനാഫ്, വി.കെ. സാബു എന്നിവര്‍ സംസാരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടകര പുതിയ ബസ്റ്റാന്‍റ് പരിസരത്ത് നടത്തിയ പ്രതിഷേധ ധര്‍ണ മണ്ഡലം പ്രസിഡന്‍റ് എ.കെ. ജലീല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് പി.എ. ഖാദര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. ഗോപി, ഫറൂഖ്, ഷിനോജ്, ലത്തീഫ്, റഊഫ്, ഷംസര്‍, ബബിത്ത്, പ്രദീപ്, നാസര്‍, നിധീഷ്, അരുണ്‍, അനില്‍കുമാര്‍, അബൂബക്കര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.
വ്യാപാരികൾ പ്രതിഷേധ സമരം നടത്തി
കൊയിലാണ്ടി: വ്യാപാരദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമരം നടത്തി. സംസ്ഥാനത്തൊട്ടാകെ കടകൾ തുറക്കുന്നതിനും അടക്കുന്നതിനും ഒരേ മാനദണ്ഡങ്ങൾ സ്വീകരിക്കുക, പുതുക്കിയ വാടക കുടിയാൻ നിയമം നടപ്പാക്കുക, അനധികൃത വഴിയോര വാണിഭങ്ങൾ നിരോധിക്കുക, റോഡ് വികസനത്തിൽ സ്ഥാപനം നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെ.എം. രാജീവൻ ഉദ്ഘാടനം ചെയ്തു. ടി.പി. ഇസ്മായിൽ, സി.കെ. ലാലു, പി. ഷബീർ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ഉള്ള്യേരി: കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട് തകർന്നുകൊണ്ടിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കന്നൂര് യൂനിറ്റ് വില്ലേജ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഗ്രാമപഞ്ചായത്ത് മെംബർ സന്തോഷ് പുതുക്കേമ്പുറം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സതീഷ് കന്നൂര് അധ്യക്ഷത വഹിച്ചു. സന്തോഷ് പുതുക്കുടി, എം. ആനന്ദൻ, ബാബു കരിയാറത്ത്, ഷാജു പിലാച്ചേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.