സിവിൽ സപ്ലൈസ് വ്യാപക പരിശോധന; പാചകവാതക വിതരണ ഓട്ടോ പിടികൂടി
text_fieldsവടകര : താലൂക്കിന്റ വിവിധ ഭാഗങ്ങളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വടകര മാർക്കറ്റ്, മണിയൂർ ചെരണ്ടത്തൂർ എന്നിവിടങ്ങളിൽ പൊതു വിപണികളിലാണ് പരിശോധന നടത്തിയത്.
വടകര മാർക്കറ്റ് റോഡിൽ നടത്തിയ പരിശോധനയിൽ പാചകവാതക സിലിണ്ടറുകൾ കുത്തി നിറച്ച് അപകടകരമായ രീതിയിൽ പോകുന്ന ഗുഡ്സ് ഓട്ടോ കസ്റ്റഡിയിൽ എടുത്തു.
കാഞ്ഞങ്ങാട്ടുള്ള ഗ്യാസ് ഏജൻസി 38 സിലിണ്ടറുകൾ ചെറിയ ഗുഡ്സ് കടത്തുന്നതായി കണ്ടെത്തി.
വിതരണാവകാശം കാണിക്കുന്ന രേഖകളും വാഹനവും സിലിണ്ടറുകളും രണ്ടു ദിവസത്തിനകം ഹാജരാക്കാമെന്ന് രേഖാമൂലം ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ വിട്ടയച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ മണിയൂർ ഹൈസ്കൂളിനടുത്ത് ഷവർമ വിൽപന നടത്തുന്ന ബേക്കറിയിൽ നടത്തിയ പരിശോധനയിൽ ബേക്കറിയും ഷവർമ സ്റ്റാളും പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അനുമതി ഇല്ലാത്ത കെട്ടിടത്തിന് സമീപം ഭക്ഷ്യ സ്റ്റാളുകൾ സജ്ജീകരിച്ചതായും കണ്ടെത്തി. ഇതുസംബന്ധിച്ച് കടയുടമക്ക് നോട്ടീസ് നൽകി.
പഞ്ചായത്ത് ലൈസൻസ് ഹാജരാക്കാൻ ഒരാഴ്ച സമയം നൽകി. മണിയൂരിലെ ചിക്കൻകടകളിൽ വിൽപന വില പ്രദർശിപ്പിക്കാൻ നിർദേശം നൽകി.
പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ, റേഷനിങ് ഇൻസ്പെക്ടർമാരായ കെ.കെ. ശ്രീധരൻ, ടി.എം. വിജീഷ്, ജീവനക്കാരായ കെ. ഗിരീഷ്, കെ.പി. ശ്രീജിത്ത് കുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.