കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി; ആർ.എം.പി.ഐ പൊലീസ് സ്റ്റേഷന് മാർച്ച്
text_fieldsഅഴിയൂര്‍: പഞ്ചായത്തിലെ ആര്.എം.പി.ഐ പ്രവര്‍ത്തകനായ അമിത്ത് ചന്ദ്രനെ ബൈക്കിൽ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആര്.എം.പി.ഐ ചോമ്പാല പൊലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി.
തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായി മാഹി റെയില്‍വേ സ്റ്റേഷന് റോഡില്‍ അമിത്ത് ചന്ദ്രന് സഞ്ചരിച്ച ബൈക്ക് പിന്തുടര്ന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് പരാതി. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും കാറിെൻറ മുന്‍വശവും തകര്‍ന്നു. നമ്പര്‍ മറെച്ചത്തിയ കാറും ആക്രമിസംഘത്തിലെ ചിലരെയും മനസ്സിലാക്കിയതിനാല്‍ മാത്രമാണ് വാഹനം കെണ്ടത്തിയത്.
വാഹനം പിടികൂടിയിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് പൊലീസിെൻറ വീഴ്ചയാണെന്ന് ആർ.എം.പി.ഐ ആരോപിച്ചു. അമിത്തിെൻറ തുടയെല്ല് പൊട്ടുകയും ശരീരമാസകലം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആഴ്ചകളോളം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ഇയാള്‍ വീട്ടില്‍ കിടപ്പിലാണിപ്പോള്‍. ചോമ്പാല പൊലീസിന് പ്രതികളെ കുറിച്ച് വ്യക്തമായ വിവരം നല്‍കിയിട്ടും മൊഴി നല്‍കിയിട്ടും തുടരന്വേഷണത്തിന് ശ്രമമുണ്ടായില്ലെന്ന് ആര്.എം.പി.ഐ കുറ്റപ്പെടുത്തി. പ്രതികളെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.
അമിത്തിനും കുടുംബത്തിനും നീതി ലഭിക്കുന്നതു വരെ നിയമപരമായും സമരപരിപാടികളുമായും മുന്നോട്ടു പോകുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു.
അഴിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ. ഭാസ്കരന് അധ്യക്ഷത വഹിച്ചു. മഹിള ഫെഡറേഷന് ഏരിയ സെക്രട്ടറി കെ. മിനിക, ഏരിയ കമ്മിറ്റി അംഗങ്ങളായ സി. സുഗതന്, വി.പി. പ്രകാശന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.