വടകരയിൽ പുതിയ ജയിൽ നിർമാണത്തിന് നടപടി തുടങ്ങി
text_fieldsവടകര: വടകര ആസ്ഥാനമായി പുതിയ ജയിൽ നിർമിക്കുന്നതിന് നടപടികൾ തുടങ്ങി. ഉത്തര മേഖല ജയിൽ ഡി.ഐ.ജി സ്ഥലം സന്ദർശിച്ചു. നിലവിലെ ജയിൽ പരാധീനതകളിൽ വീർപ്പുമുട്ടുകയാണ്. ഇതേ തുടർന്നാണ് പുതിയ ജയിൽ നിർമിക്കണമെന്ന ആവശ്യമുയർന്നത്. പാലോളിപ്പാലത്ത് ജില്ല പൊലീസ് മേധാവിയുടെ ഓഫിസിന് സമീപമാണ് പുതിയ ജയിൽ നിർമിക്കുന്നത്.
ഇറിഗേഷൻ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 60 സെന്റ് സ്ഥലത്താണ് ജയിൽ നിർമിക്കുക. ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 40 സെന്റ് സ്ഥലം കൂടി ജയിലിന് ലഭ്യമാക്കാനാവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 250 അന്തേവാസികൾക്കുള്ള സൗകര്യപ്രദമായ ആധുനിക രീതിയിലുള്ള ജയിൽ നിർമിക്കുന്നതിന് 18.24 കോടി ചെലവാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ ഘട്ടത്തിൽ മൂന്നു കോടി അനുവദിച്ചിട്ടുണ്ട്. ചുറ്റുമതിലും ഗെയിറ്റും ഉൾപെടെയുള്ളവ ആദ്യം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വടകര സബ് ജയിൽ സൂപ്രണ്ട് കെ.കെ. അബ്ദുൽ മജീദ്, കെ.ജെ.എസ്.ഒ.എ സംസ്ഥാന പ്രസിഡന്റ് സി.പി. റിനീഷ്, റൂറൽ ജില്ല ജയിൽ നോഡൽ ഓഫിസർ കെ.പി. മണി, കെ.ജെ.എസ്.ഒ.എ മേഖല കമ്മിറ്റി അംഗം പി.വി. നിധീഷ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.