Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightസി.വി. കുടുംബ സംഗമം

സി.വി. കുടുംബ സംഗമം

text_fields
bookmark_border
സി.വി. കുടുംബ സംഗമം
cancel

വടകര: ഓർക്കാട്ടേരിയിലെ പരേതനായ ചെട്ടിയാംവീട്ടിൽ ഇബ്രാഹിം ഹാജിയുടെ മക്കളും പേരമക്കളുമടങ്ങുന്ന സി.വി. കുടുംബസംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം എസ്. സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫിസർ ഡോ. ഫൈസൽ മാവുള്ളടത്തിൽ ഉദ്ബോധന പ്രസംഗം നടത്തി.

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ അഫ്താബ് മുഹമ്മദ്‌, ഖുർആൻ സമ്പൂർണമായി മനഃപാഠമാക്കിയ ഖദീജ ഇബ്രാഹിം, അസ്ഫർ മുഹമ്മദ്‌, സഹല അശ്‌റഫ്, ആദിൽ മുഹമ്മദ്‌, നെറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ എഴുത്തുകാരി കൂടിയായ മർവ മുഹമ്മദ്‌ എന്നിവർക്ക് പറമ്പത്ത് ബഷീർ ഉപഹാരം കൈമാറി.

സി. വി. കുടുംബ സംഗമത്തിൽ ഡോ. ഫൈസൽ മാവുള്ളടത്തിൽ സംസാരിക്കുന്നു

മാധ്യമ പ്രവർത്തകൻ അശ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സഫ്‌വാൻ സി.വി. സ്വാഗതം പറഞ്ഞു. മാതാഞ്ചേരി ഹാഫിസ് ആശംസകൾ നേർന്നു. അസ്ഫർ മുഹമ്മദ്‌ ഖിറാഅത്ത് നടത്തി. കുട്ടികളുടെ കലാപരിപാടി ഏകോപനം റാബി അസ്‌ലം നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CV Family meet
News Summary - CV Family meet
Next Story