ഡെങ്കിപ്പനി പടരുന്നു; 12 പേർക്ക് രോഗം
text_fieldsവടകര: ചോമ്പാല ഹാർബറിലും സമീപ പ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു. തുറമുഖത്ത് വള്ളങ്ങളിലും മത്സ്യബന്ധന ഉപകരണങ്ങളിലും മത്സ്യബോക്സുകളിലും മറ്റും കെട്ടിക്കിടക്കുന്ന മലിനജലം നീക്കംചെയ്യാൻ യോഗം തീരുമാനിച്ചു.
ജനപ്രതിനിധികൾ, കുടുംബാരോഗ്യകേന്ദ്രം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പൊലീസ്, തുറമുഖ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. തുറമുഖത്തിനുള്ളിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന വള്ളത്തിലും ചെറുതോണിയിലും വെള്ളം കെട്ടിനിന്ന് ഇവിടം കൊതുകുവളർത്തുകേന്ദ്രമായി മാറിയതായി യോഗത്തിൽ പരാതി ഉയർന്നു. തുറമുഖത്തെ ലേലപ്പുരയിൽ വർഷങ്ങളായി സൂക്ഷിച്ച വലകളും മറ്റും നീക്കംചെയ്യാൻ നടപടി സ്വീകരിക്കും.
ഉപയോഗശൂന്യമായതടക്കം മാസങ്ങളോളം തുറമുഖത്ത് നിർത്തിയിട്ട വള്ളങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ടവർ യോഗത്തിൽ പറഞ്ഞു. തുറമുഖത്തിനകത്ത് വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെ നടപടിയെടുക്കും. തുറമുഖത്ത് ഡെങ്കിപ്പനി തടയുന്നതടക്കമുള്ള കാര്യത്തിൽ തുറമുഖത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ സഹായത്തോടെ ശുചീകരണം നടക്കും. 12 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡെയ്സി ഗോറ, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുക്ഫാന, കോസ്റ്റൽ എസ്.ഐ അബ്ദുൽ സലാം, എം. ബാബു, കെ. ലീല, പി.കെ. പ്രീത, എം. പ്രമോദ്, പ്രദീപ് ചോമ്പാല,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.