വടകര സഹകരണ ആശുപത്രിയിൽ ഇരട്ട വാൾവ് മാറ്റിെവക്കൽ ശസ്ത്രക്രിയ
text_fieldsവടകര: ഹൃദയത്തിന്റെ ഇരട്ട വാൾവ് മാറ്റിെവക്കൽ ശസ്ത്രക്രിയയും ബൈപ്പാസ് സർജറിയും ഒന്നിച്ച് നടത്തി വടകര സഹകരണ ആശുപത്രി കാർഡിയാക് സർജറി വിഭാഗം ചരിത്രനേട്ടം കൈവരിച്ചു. വടകര കക്കട്ടിലെ 62 വയസ്സുകാരിക്കാണ് അപൂർവ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. നിരവധി ആശുപത്രികളിൽ ദീർഘകാലമായി നടത്തിയ ചികിത്സയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കാരണം രോഗി തീർത്തും അവശനിലയിലായിരുന്നു. പ്രമേഹരോഗി കൂടിയായ ഇവരുടെ ശസ്ത്രക്രിയ സങ്കീർണമായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു.
ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് നാലാം ദിവസം രോഗിയെ നടത്തിച്ച് ഡിസ്ചാർജ് ചെയ്തു.
വടകര സഹകരണ ആശുപത്രി കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. ശ്യാം കെ. അശോക്, അനസ്തേഷ്യവിഭാഗം ഡോ. സുഹാസ്, എൻഡോ ക്രൈനോളജി വിഭാഗം ഡോ. ജോ ജോർജ് എന്നിവർ ചികിത്സക്കും സർജറിക്കും നേതൃത്വം നൽകി. കാരുണ്യ ആരോഗ്യ ഇൻഷുറൻസിൽൽ ഉൾപ്പെടുത്തിയാണ് സർജറിയും, ചികിത്സയും നടത്തിയത്.
വടകര സഹകരണ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ച ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ നൂറിലധികം സർജറികൾ വിജയകരമായി പൂർത്തീകരിക്കുവാൻ സഹകരണ ഹാർട്ട് ഫൗണ്ടേഷന് സാധിച്ചതായി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.സി. മോഹൻ കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.