ചോമ്പാൽ ഹാർബർ പരിസരത്ത് മദ്യപിക്കാൻ കെട്ടിടം: പൊളിച്ചുനീക്കാൻ ഉത്തരവിട്ട് ഗ്രാമപഞ്ചായത്ത്
text_fieldsവടകര: ചോമ്പാൽ ഹാർബർ പരിസരത്ത് കോവിഡ് മാനദണ്ഡം ലംഘിച്ച് ഒത്തുകൂടി മദ്യപിക്കാൻ കെട്ടിടം. അനധികൃത കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിട്ട് അഴിയൂർ ഗ്രാമപഞ്ചായത്ത്.
മഴക്കാലപൂർവ ശുചീകരണത്തിെൻറ ഭാഗമായി തീരദേശം ശുചീകരിക്കുമ്പോഴാണ് ഹാർബറിന് തെക്കുവശത്ത് മാടാക്കര റോഡിന് സമീപം ഭാഗികമായി പൊളിഞ്ഞ കെട്ടിടം ശ്രദ്ധയിൽപെട്ടത്. കെട്ടിടത്തിെൻറ പിൻവശത്ത് മദ്യപിക്കാൻ ഇരിപ്പിടവും ഒരുക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് അധികൃതർ പൊലീസിെൻറ സഹായത്തോടെ നടത്തിയ പരിശോധനയിൽ ആയിരത്തിൽപരം ഒഴിഞ്ഞ മദ്യക്കുപ്പികൾ കെട്ടിടത്തിനകത്ത് കണ്ടെത്തി.
ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ കെട്ടിടത്തിന് ഗ്രാമപഞ്ചായത്തിെൻറ ലൈസൻസ് ഉണ്ടായിരുന്നില്ല.
ഇതേത്തുടർന്ന് അപകട ഭീഷണി ചൂണ്ടിക്കാട്ടി പൊളിച്ചുനീക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിൽ നോട്ടീസ് പതിക്കുകയും ചോമ്പാൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. കെട്ടിടത്തിെൻറ ഉടമസ്ഥത സംബന്ധിച്ച് ആരും അവകാശവാദം ഉന്നയിച്ചില്ലെങ്കിൽ പൊലീസിെൻറ സഹായത്തോടെ കെട്ടിടം പൊളിച്ചുനീക്കി ഒഴിഞ്ഞ മദ്യക്കുപ്പികൾ പഞ്ചായത്ത് ഹരിത കർമസേനക്ക് കൈമാറും. പരിശോധനക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ചോമ്പാൽ എസ്.ഐ കെ.വി. ഉമേഷ്, കോവിഡ് ചുമതലയുള്ള ഉദ്യോഗസ്ഥരായ ആർ.പി. റിയാസ്, കെ. സജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.