ഡി.വൈ.എഫ്.ഐ ആക്രമണം; ജനകീയ മുന്നണി പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി
text_fieldsകോഴിക്കോട്: നവകേരള സദസിനെ മറയാക്കി ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ജനകീയ മുന്നണി ഏറാമല പഞ്ചായത്ത് കമ്മിറ്റി ഓർക്കാട്ടേരിയിൽ പ്രതിഷേധ പ്രകടനവും ,പ്രതിഷേധ കൂട്ടായ്മയും നടത്തി. യു.ഡി.എഫ് വടകര നിയോജകമണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണെൻറ കാറിനുനേരെയാണ് ആക്രമണം നടത്തിയത്.
വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വി.കെ. ഇസ്ഹാഖ് എന്നിവരെ അകാരണമായി കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു. ഇവരെ ജാമ്യമെടുക്കാന്‍ പോയി തിരിച്ചുവരുമ്പോള്‍ യു.ഡി.എഫ് വടകര നിയോജകമണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണനെ ഡി.ൈവ.എഫ്.ഐ ഗുണ്ടാസംഘം പത്തോളം ബൈക്കുകളില്‍ പിന്തുടര്‍ന്ന് കാറ് തല്ലി തകര്‍ത്തു. കാറിലായതുകൊണ്ടുമാത്രമാണ് ഗുരുതരമായ പരിക്കില്‍നിന്നും അദ്ദേഹം രക്ഷപ്പെട്ടത്. കാറിലായതുകൊണ്ടുമാത്രമാണ് ഗുരുതരമായ പരിക്കില്‍നിന്നും അദ്ദേഹം രക്ഷപ്പെട്ടത്.
ആക്രമത്തിൽ പ്രതിഷേധിച്ച് ജനകീയ മുന്നണി ഏറാമല പഞ്ചായത്ത് കമ്മിറ്റി ഓർക്കാട്ടേരിയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ വിവിധ കക്ഷിനേതാക്കളായ എൻ. വേണു , ഒ.കെ.കുഞ്ഞബ്ദുല്ല,ബാബു ഒഞ്ചിയം ,എ കെ ബാബു,പറമ്പത്ത് പ്രഭാകരൻ ,പി.പി. ജാഫർ ,കെ.കെ. കുഞ്ഞമ്മദ് ,കെ. കരുണൻ ,ടി.പി. മിനിക ,ഷുഹൈബ് കുന്നത്ത് , സലീം മാസ്റ്റർ,സുബിൻ മടപ്പള്ളി,പി. ബാബുരാജ്,പി.ടി.കെ. നജ്മൽ,കൂർക്കയിൽ ശശി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.