പിഴയടക്കാൻ 'ഇ–ചലാൻ'
text_fieldsവടകര: ഗതാഗതനിയമം ലംഘിച്ചാൽ പിഴ അടക്കാനുള്ള ഓൺലൈൻ സംവിധാനമായ ഇ–ചലാൻ പദ്ധതി റൂറൽ പൊലീസ് ജില്ലയിൽ ശനിയാഴ്ച തുടങ്ങും. പൊലീസ് മേധാവി ലോക്നാഥ് െബഹ്റ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.
വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള ഇ–പോസ് മെഷീനിൽ രജിസ്ട്രേഷൻ നമ്പറോ വാഹനമോടിച്ച ആളുടെ ലൈസൻസ് നമ്പറോ രേഖപ്പെടുത്തി ഇ– ചലാനിലൂടെ പിഴ അടക്കാം.
പിഴ അടക്കാൻ താൽപര്യമില്ലാത്തവരുടെ കേസ് വെർച്വൽ കോടതിയിലേക്ക് മാറ്റും. മുമ്പ് ചെയ്ത ഗതാഗത നിയമലംഘനങ്ങളും ഡിവൈസിലൂടെ ലഭ്യമാവും. ഇത് ആവർത്തിച്ചുള്ള കുറ്റകൃത്യത്തിന് പൊലീസിന് നടപടി സ്വീകരിക്കുന്നതിനും സഹായകരമാവും.
പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച പരിശീലനവും നൽകിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള സ്ക്വാഡിനാണ് ഇതിെൻറ ചുമതല. അതത് ദിവസത്തെ ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനവും ഇതോടൊപ്പം നിലവിൽ വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.