വീട് നിർമാണ അനുമതിക്കായി പ്രവാസിയെ അഞ്ചുവര്‍ഷം വട്ടംകറക്കി
text_fieldsവടകര: വീട് പെര്‍മിറ്റിനായി പ്രവാസി യുവാവ് ഓഫിസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങൾ. കണ്ണൂക്കര വട്ടക്കണ്ടി നിസാര്‍ ഹംസയാണ് അഴിയൂര്‍ പഞ്ചായത്തിെൻറ കനിവ് കാത്ത് കഴിയുന്നത്.
അഴിയൂര്‍ പനേടമ്മല് സ്കൂളിനു സമീപത്തെ കുടുംബംവക ഭൂമിയില്‍ വീട് നിർമിക്കാൻ 2015 ഏപ്രില്‍ ഒമ്പതിനാണ് അപേക്ഷ നല്‍കിയത്. 2015 ഡിസംബറില്‍ റോഡില്‍നിന്ന് തറയിലേക്ക് മൂന്നു മീറ്ററില്ലെന്ന അറിയിപ്പാണ് ലഭിച്ചത്. ഈ അളവ് തെറ്റായി രേഖപ്പെടുത്തിയതാണെന്ന് നിസാര്‍ ഹംസ പറയുന്നു.
2016ലും 2018ലുമായി പലതവണ ഉദ്യോഗസ്ഥരെ കണ്ടു. അപേക്ഷ നോക്കിയെടുക്കണമെന്ന കാര്യം പറഞ്ഞ് മടക്കി അയക്കുകയായിരുന്നെന്ന് പറയുന്നു. 2019ല്‍ വീണ്ടും അപേക്ഷ നല്കി. അതിനും മറുപടി ലഭിച്ചില്ല. അപേക്ഷ നഷ്ടപ്പെട്ടുപോയെന്ന അറിയിപ്പാണ് പിന്നീട് ലഭിച്ചത്.
വിവരാവകാശ പ്രകാരം അപേക്ഷയുടെ പകര്‍പ്പിനായി സമീപിച്ചപ്പോൾ അപേക്ഷയുടെ പകര്‍പ്പ് ലഭിച്ചു. അപേക്ഷകെൻറ ന്യൂനതകളാണ് തടസ്സമെന്നാണ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ വാദം.
ന്യൂനതകളും ഉള്ളടക്കവും അറിയിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കി കാത്തിരിക്കുകയാണിപ്പോള്‍. വിഷയം സർക്കാർ തലത്തിൽ അറിയിക്കാനുള്ള ശ്രമത്തിലാണ് ഖത്തറില്‍ ജോലി ചെയ്യുന്ന നിസാര്‍ ഹംസ. ഭാര്യ ഹാഫിസ അർബുദ രോഗിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.