ഐക്യവും സൗഹാർദവും ഊട്ടിയുറപ്പിക്കാൻ മേളകൾ പ്രചോദനമാകും -മന്ത്രി അഹമ്മദ് ദേവർകോവിൽ
text_fieldsവടകര: മനുഷ്യർ തമ്മിലുള്ള ഐക്യവും സൗഹാർദവും ഊട്ടിയുറപ്പിക്കാൻ കലാമേളകൾ പ്രചോദനമാകുമെന്ന് തുറമുഖ-പുരാവസ്തു-മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ. ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കുറ്റ്യാടി നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച 'തുടിതാളം-2022' നാടൻ കലാമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലയും സംഗീതവും സാഹിത്യവും മനുഷ്യമനസ്സുകൾക്ക് ഒരുമയുടെ സന്ദേശം പകരുന്ന നന്മകളാണ്. അത്തരം നന്മകളെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കളരിപ്പയറ്റ്, നാടൻപാട്ട്, തിരുവാതിര, ഒപ്പന, ചിമ്മാനക്കളി എന്നിവ അരങ്ങേറി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. അഷ്റഫ്, വി.കെ. ജ്യോതിലക്ഷ്മി, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.വി. റീന, ലോകനാർകാവ് ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ പി. നിമിഷ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള സ്വാഗതവും അഡ്വ. ഇ. നാരായണൻ നായർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.