വടകരയിൽ കൂൾ ബാറിൽ തീപിടിത്തം
text_fieldsവടകര: പഴയ ബസ്സ്റ്റാൻഡിനടുത്ത് ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിനു മുൻവശത്തുള്ള കൂൾ ബാറിന് തീപിടിച്ചു. ഡിസ്നി കൂൾ ലാൻഡിലാണ് ചൊവ്വാഴ്ച രാത്രി എട്ടരയോടെ തീപിടിത്തമുണ്ടായത്. കട അടച്ച ശേഷം പുക ഉയരുന്നത് കണ്ട പരിസരവാസികൾ വടകര അഗ്നിശമന സേനയിൽ വിവരം അറിയിക്കുകയും രണ്ട് യൂനിറ്റ് എത്തി പെട്ടെന്ന് തീ അണക്കാനായത് മറ്റിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവായി.
റെഫ്രിജറേറ്ററിന്റെ സ്റ്റെബിലൈസറിൽ നിന്നാണ് തീപിടിത്തമുണ്ടായത്. സ്റ്റെബിലൈസറും ടി.വി സ്റ്റാൻഡും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് അഗ്നിശമന സേന അധികൃതർ പറഞ്ഞു. സ്റ്റേഷൻ ഓഫിസർ കെ. അരുണിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.
റെയിൽവേ ട്രാക്കിനു സമീപം തീപിടിത്തം
വടകര: മുരാട് പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ അടിക്കാടുകൾ കത്തിയത് ആശങ്കക്കിടയാക്കി . ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. വടകര അഗ്നി ശമന രക്ഷ സേന സ്ഥലത്തെത്തി തീയണച്ചു. സ്റ്റേഷൻ ഓഫിസർ കെ. അരുൺ, അസി: ഗ്രേഡ് ഓഫിസർ കെ.ടി. രാജീവൻ, ഫയർ റെസ്ക്യു ഓഫിസർമാരായ ഒ. അനിഷ് . കെ. ദീപക് , റിജീഷ് കുമാർ , ജോതികുമാർ, ഹോംഗാർഡ് കെ. രാജേഷ് എന്നിവർ നേതൃത്വം നൽകി.
വൈദ്യശാലയിൽ തീപിടിത്തം
നാദാപുരം: ചേലക്കാട് പ്രവർത്തിക്കുന്ന വേദകൃഷ്ണ വൈദ്യശാലയിൽ തീപിടിത്തം. ആയുർവേദ വൈദ്യൻ കെ. ജയപ്രകാശ് ബാബുവിന്റെ വീടിനോടുചേർന്നു പ്രവർത്തിക്കുന്ന വൈദ്യശാലയിലാണ് ചൊവ്വാഴ്ച രാത്രി ഏഴോടെ തീപിടിത്തമുണ്ടായത്. വീട് ഭാഗികമായി കത്തിനശിച്ചു. സ്ഥലത്തെത്തിയ നാദാപുരം യൂനിറ്റിലെ അഗ്നിരക്ഷാ സംഘവും നാട്ടുകാരും ചേർന്ന് തീയണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.