ഇത്ര സൗന്ദര്യബോധമില്ലാത്തവർ ആരാണ്?
text_fieldsവടകര: നഗര സൗന്ദര്യവത്കരണത്തിന്റ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടികൾ നശിപ്പിക്കുന്നത് പതിവായി. 10 ചെടിച്ചട്ടികളാണ് ടൗണിന്റെ ഭാഗങ്ങളിൽ തകർത്തത്. നഗരത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരം മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ 600ഓളം പൂച്ചട്ടികളാണ് സ്ഥാപിച്ചത്. 145ഓളം ചെടിച്ചട്ടികൾ നേരത്തേ തകർക്കുകയുണ്ടായി. നശിപ്പിച്ചവക്ക് പകരം വീണ്ടും സ്ഥാപിച്ചിരുന്നു.
വ്യാപാരികൾ അടക്കമുള്ളവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. വേനലിൽ നഗരസഭ പ്രത്യേകം ടെൻഡർ വിളിച്ച് ആളെ ചുമതലപ്പെടുത്തിയാണ് ചെടികൾ പരിപാലിച്ചിരുന്നത്. ചെടികൾ നശിപ്പിക്കുന്നതിൽനിന്ന് പിന്തിരിയണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.