കാഴ്ചാ പരിമിതിയുള്ളർക്ക് സൗജന്യം; കനിവിന്റെ കാഴ്ചയാണ് പ്രദീപന്റെ ഓട്ടോയാത്ര
text_fieldsവടകര: അകക്കണ്ണിെന്റ വെളിച്ചത്തിൽ യാത്ര ചെയ്യുന്നവർക്ക് വടകര ടൗണിൽ പ്രദീപെന്റ ഓട്ടോയിൽ യാത്ര തികച്ചും സൗജന്യമാണ്. കണ്ണൂക്കര സ്വദേശി ചിറമുഖം കുനിയിൽ പ്രദീപനാണ് തെന്റ ഓട്ടോയിൽ അന്ധർക്ക് ടൗണിൽ മിനിമം യാത്ര സൗജന്യമാണെന്ന് എഴുതി ജോലിചെയ്യുന്നത്. ടൗണിലെത്തി കാഴ്ചാ പരിമിതിയിൽ ബുദ്ധിമുട്ടുന്നവർക്ക് പ്രദീപെന്റ ഓട്ടോ ഏറെ ആശ്രയമാണ്.
യാത്രക്കിടയിലായിരിക്കും പലപ്പോഴും കാഴ്ചാ പരിമിതർ പ്രദീപെന്റ ശ്രദ്ധയിൽപെടുക. പിന്നെ അവരെ എത്തേണ്ടിടത്ത് എത്തിച്ചിട്ടേ പ്രദീപൻ യാത്ര തുടരുകയുള്ളൂ. ഹെവി വാഹനത്തിെന്റ ഡ്രൈവറായിരുന്ന പ്രദീപൻ ഓട്ടോയിലേക്ക് മാറുകയായിരുന്നു. ഇദ്ദേഹത്തിെന്റ ഓട്ടോയിൽ 11 വർഷത്തോളമായി അന്ധർക്ക് യാത്ര സൗജന്യമാണെന്ന് എഴുതിയിട്ട്. ഇതോടൊപ്പം നേത്രദാനം മഹാദാനമെന്ന സന്ദേശവും നൽകുന്നുണ്ട്. ജീവകാരുണ്യരംഗത്ത് പ്രദീപെന്റ പ്രവർത്തനം മാതൃകാപരമാണ്. അശരണർക്ക് കൈത്താങ്ങാവുന്നതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് പ്രദീപൻ പറഞ്ഞു. ഭാര്യ: ബീന. മകൻ അതുൽ ഇൻഫോസിസിൽ സോഫ്റ്റ് വേർ എൻജിനീയറാണ്. മകൾ: ശ്രാവണ ബിരുദാനന്തരബിരുദ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.