Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഗോ​കു​ലം സ്കൂ​ൾ...

ഗോ​കു​ലം സ്കൂ​ൾ ഉ​പ​രോ​ധം; 25 ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

text_fields
bookmark_border
ഗോ​കു​ലം സ്കൂ​ൾ ഉ​പ​രോ​ധം; 25 ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്
cancel

വ​​ട​​ക​​ര: വി​​ദ്യാ​​ർ​​ഥി​​യെ അ​​ധി​​ക്ഷേ​​പി​​ച്ച പ്രി​​ൻ​​സി​​പ്പ​ലി​നെ​​തി​​രെ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പെ​​ട്ട് ഗോ​​കു​​ലം പ​​ബ്ലി​​ക് സ്കൂ​​ളി​​ലേ​​ക്ക് ഡി.​​വൈ.​​എ​​ഫ്.​​ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ട​​ത്തി​​യ മാ​​ർ​​ച്ചി​​ൽ പ​​ങ്കെ​ടു​ത്ത 25 പേ​​ർ​​ക്കെ​​തി​​രെ കേ​​സെ​​ടു​​ത്തു. ഗോ​​കു​​ലം സ്കൂ​​ൾ വൈ​​സ് പ്രി​​ൻ​​സി​​പ്പ​ലി​​ന്റെ പ​​രാ​​തി​​യി​​ലാ​​ണ് വ​​ട​​ക​​ര പൊ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്. ഗോ​​കു​​ലം പ​​ബ്ലി​​ക് സ്കൂ​​ളി​​ലേ​​ക്ക് ഡി.​​വൈ.​​എ​​ഫ്.​​ഐ ന​​ട​​ത്തി​​യ മാ​​ർ​​ച്ചി​​നെ തു​​ട​​ർ​​ന്ന് പ്രി​​ൻ​​സി​​പ്പ​ലി​​നെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തി​​രു​​ന്നു.

പ്രി​​ൻ​​സി​​പ്പ​ലി​നെ​​തി​​രെ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പെ​​ട്ട് ശ​​നി​​യാ​​ഴ്ച വൈ​​കി​​ട്ടാ​​ണ് ഡി.​​വൈ.​​എ​​ഫ്.​​ഐ സ്കൂ​​ളി​​ലേ​​ക്ക് മാ​​ർ​​ച്ച് ന​​ട​​ത്തി​​യ​​ത്. മാ​​ർ​​ച്ചി​​ന് ശേ​​ഷം സ്കൂ​​ൾ ഉ​​പ​​രോ​​ധി​​ച്ചി​​രു​​ന്നു. മേ​​നേ​​ജ്മെ​​ന്റ് പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ പ്രി​​ൻ​​സി​​പ്പ​ലി​​നെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​താ​​യി രേ​​ഖ മൂ​​ലം ഉ​​റ​​പ്പ് ന​​ൽ​​കി​​യ​​തോ​​ടെ​​യാ​​ണ് ഉ​​പ​​രോ​​ധം പി​​ൻ​​വ​​ലി​​ച്ച​​ത്.

വൈ​​ക്കി​​ലി​​ശേ​​രി മേ​​ഖ​​ല ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഉ​​പ​​രോ​​ധ സ​​മ​​രം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ക​​ണ്ണൂ​​ർ ക​​രി​​യാ​​ട് സ്വ​​ദേ​​ശി​​യാ​​യ പ്ല​​സ് ടു ​​കൊ​​മേ​​ഴ്സ് വി​​ദ്യാ​​ർ​​ഥി​​യെ​​യാ​​ണ് പ്രി​​ൻ​​സി​​പ്പ​ൽ അ​​ധി​​ക്ഷേ​​പി​​ച്ച​​താ​​യി പ​​രാ​​തി ഉ​​യ​​ർ​​ന്ന​​ത്. ഇ​​ത് സം​​ബ​​ന്ധി​​ച്ച് ചൈ​​ൽ​​ഡ് ലൈ​​നി​​നും വ​​ട​​ക​​ര പൊ​​ലീ​​സി​​ലും ബാ​​ല​​വ​​കാ​​ശ ക​​മ്മീ​​ഷ​​നും പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ മാ​​സം 12 നാ​​ണ് സം​​ഭ​​വം.

യൂ​​ണീ​​ഫോം വ​​സ്ത്ര​​ത്തി​​ന് നീ​​ളം കു​​റ​​ഞ്ഞ​​തി​​നും ഇ​​റു​​കി​​യ വ​​സ്ത്രം ധ​​രി​​ച്ച​​തി​​നും മു​​ടി നീ​​ട്ടി​​യ​​തി​​നും പ്രി​​ൻ​​സി​​പ്പ​​ൽ അ​​പ​​മാ​​നി​​ക്കു​​ന്ന ത​​ര​​ത്തി​​ൽ ശാ​​സി​​ച്ചെ​​ന്നാ​​യി​​രു​​ന്നു പ​​രാ​​തി. സം​​ഭ​​വ​​ത്തി​​ൽ പ്രി​​ൻ​​സി​​പ്പ​ലി​​നെ​​തി​​രെ പൊ​​ലീ​​സ് കേ​​സെ​​ടു​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIcase
News Summary - Gokulam School Blockade-Case against 25 DYFI operatives
Next Story