Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഒരു പഞ്ചായത്തിൽ ഒരു...

ഒരു പഞ്ചായത്തിൽ ഒരു ടൂറിസ്​റ്റ്​ കേന്ദ്രം സർക്കാർ ലക്ഷ്യം –മന്ത്രി മുഹമ്മദ് റിയാസ്

text_fields
bookmark_border
ഒരു പഞ്ചായത്തിൽ ഒരു ടൂറിസ്​റ്റ്​ കേന്ദ്രം സർക്കാർ ലക്ഷ്യം –മന്ത്രി മുഹമ്മദ് റിയാസ്
cancel
camera_alt

വടകര–മാഹി കനാലിന് കുറുകെ മൂഴിക്കലിൽ ലോക്​ കം ബ്രിഡ്ജ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

വ​ട​ക​ര: ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ടൂ​റി​സ്​​റ്റ്​ കേ​ന്ദ്രം ഉ​ണ്ടാ​വു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. വ​ട​ക​ര–മാ​ഹി ക​നാ​ലി​ന് കു​റു​കെ മൂ​ഴി​ക്ക​ൽ ലോ​ക്​ കം ​ബ്രി​ഡ്​​ജി​െൻറ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ ടൂ​റി​സം ഡ​സ്​​റ്റി​നേ​ഷ​ൻ ഉ​റ​പ്പു വ​രു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ സ്ഥ​ലം എ​ന്ന​തി​ലു​പ​രി നാ​ടി​െൻറ ച​രി​ത്ര​വും സം​സ്കാ​ര​വും കൂ​ടി ബ​ന്ധ​പ്പെ​ട്ട​താ​യി​രി​ക്കും ഇ​ത്. കോ​വ​ളം ബേ​ക്ക​ൽ ജ​ല​പാ​ത യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​തോ​ടെ ജ​ല​ഗ​താ​ഗ​ത​ത്തി​ൽ വ​ലി​യ മാ​റ്റം ഉ​ണ്ടാ​വും. ച​ര​ക്ക് നീ​ക്ക​ത്തി​നും വ​ലി​യ സ​ഹാ​യ​മാ​വും. ടൂ​റി​സ​ത്തി​നും അ​ന​ന്ത സാ​ധ്യ​ത ഉ​ണ്ടാ​വും. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലാ​യ ടൂ​റി​സം മേ​ഖ​ല​യു​ടെ ഉ​ണ​ർ​വി​നാ​യി സ​ർ​ക്കാ​ർ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ട്.

മ​ല​ബാ​റി​ലെ ടൂ​റി​സം വി​ക​സ​നം കേ​ര​ള​ത്തി​െൻറ ഭാ​വി​ക്ക് അ​നി​വാ​ര്യ​മാ​ണ്. വ​യ​നാ​ട്ടി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ മു​ഴു​വ​നാ​യും വാ​ക്സി​നേ​ഷ​ൻ ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ത് മു​ഴു​വ​ൻ ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കും –മ​ന്ത്രി പ​റ​ഞ്ഞു. കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​റ്റ്യാ​ടി​പ്പു​ഴ​യി​ൽ​നി​ന്ന് മാ​ഹി ക​നാ​ൽ തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് ക​നാ​ലി​ലേ​ക്ക് ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യാ​നാ​ണ് ലോ​ക്​ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നു​മു​ക​ളി​ൽ മ​ണി​യൂ​ർ-​തി​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം അ​ട​ങ്ങി​യ​താ​ണ് പ​ദ്ധ​തി.

ലോ​ക് കം ​ബ്രി​ഡ്ജി​ന് 16.90 കോ​ടി രൂ​പ​യും റോ​ഡി​ന് 7.6 കോ​ടി രൂ​പ​യു​മാ​ണ് ചെ​ല​വ്. യു​എ​ൽ സി​സി​ക്കാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല. ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത​വി​ഭാ​ഗം അ​സി. എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഐ.​വി. സു​ശീ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജീ​നി​യ​ർ ജോ​ളി സൂ​സ​ൻ ചെ​റി​യാ​ൻ, തോ​ട​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം. ​ശ്രീ​ല​ത, മ​ണി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ടി.​കെ. അ​ഷ്‌​റ​ഫ്, തി​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സ​ബി​ത മ​ണ​ക്കു​നി, കെ.​വി. റീ​ന, വി.​പി. ദു​ൽ​ഖി​ഫി​ൽ, ശ്രീ​ജ പു​ല്ല​രൂ​ൽ, പി.​സി. ഷീ​ബ, പി. ​എം. അ​ഷ്‌​റ​ഫ്, സി.​വി. ര​വീ​ന്ദ്ര​ൻ, ശി​ൽ​പ ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maniyoorMinister Mohammad Riyaz
News Summary - Government aims for a tourist center in a panchayat - Minister Mohammad Riyaz
Next Story