ഹൃദയഭേദക കാഴ്ചയായി വടകര താലൂക്ക് ഓഫിസിലെ കത്തിയ ഫയലുകൾ
text_fieldsവടകര: താലൂക്ക് ഓഫിസ് മുറ്റത്ത് തീപിടിച്ച ഫയലുകൾ കുന്നുകൂട്ടിയിട്ടത് ഹൃദയഭേദക കാഴ്ചയാവുന്നു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുള്ള ചരിത്രരേഖകളടക്കം കത്തിയമർന്ന് ചാരമായ കാഴ്ച ആരെയും നൊമ്പരപ്പെടുത്തുന്നതാണ്.
പാതി കത്തിയും മറ്റുമുള്ള ഫയലുകൾ സിവിൽ ഡിഫൻസ്, എൻ.എസ്.എസ് വളൻറിയർമാർക്കൊപ്പം ഇതരസംസ്ഥാന തൊഴിലാളികൾ കുട്ടകളിൽ തലച്ചുവടായി പുറത്തേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഉപയോഗപ്രദമായത് ഇതിൽനിന്ന് വേർതിരിച്ചെടുക്കുന്നുണ്ട്. കുന്നുകൂട്ടിയ കത്തിയമർന്ന ഫയലുകളിൽ തങ്ങൾ കഴിഞ്ഞ ദിവസംവരെ എഴുതിക്കൂട്ടിയത് ഇടക്കിടെ ജീവനക്കാർ തിരയുന്നുണ്ട്. പാതികത്തിയ ചിലത് ലഭിക്കുമ്പോൾ ആഹ്ലാദവുമുണ്ട്. രണ്ടു ദിവസമായി രാവിലെ മുതൽ വൈകീട്ടുവരെ വിശ്രമമില്ലാതെ ഫയലുകൾ മാറ്റുന്നത് തുടരുകയാണ്. റവന്യൂ അധികൃതരുടെ കണക്കിൽ അരലക്ഷത്തോളം ഫയലുകളാണ് കത്തിയമർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.