ദേശീയപാത വികസനം: പരാതി കേൾക്കാൻ ഉദ്യോഗസ്ഥരെത്തി
text_fieldsവടകര: ദേശീയപാത വികസനത്തില്‍ ദുരിതമനുഭവിക്കുന്ന അഴിയൂര്‍ പ്രദേശത്തെ ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ ദേശീയപാത അതോറിറ്റി അധികൃതരെത്തി. എൻജിനീയർ മുഹമ്മദ് ഷെഫിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘമാണ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചത്. കുഞ്ഞിപ്പള്ളി മേല്‍പാലം മുതല്‍ േബ്ലാക്ക് ഓഫിസ് വരെ സർവിസ് റോഡ് നിർമിക്കും. ടോള്‍ പ്ലാസ വരുന്ന േബ്ലാക്ക് ഓഫിസ് മുതല്‍ കെ.എസ്.ഇ.ബി വരെ ടോൾ പ്ലാസ ഉണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രാസഞ്ചാരം നിഷേധിക്കപ്പെടുന്നതിനെതിരെ പ്രദേശത്ത് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. വീടുകളുടെയും കെട്ടിടങ്ങളുടെയും വഴിയടച്ച് സഞ്ചാരസ്വാതന്ത്ര്യം തടയുന്ന നടപടി അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിന്റെ ഇരുവശത്തുമുള്ള ഓവുചാലിലൂടെ വരുന്ന വെള്ളം ഒഴുക്കിവിടുന്നത് സംബന്ധിച്ച് കൃത്യമായ ധാരണ അധികൃതർക്കുണ്ടായിരുന്നില്ല.
സ്ഥലത്തുനിന്നു ലഭിച്ച പരാതികൾ പ്രോജക്ട് ഡയറക്ടറെ ധരിപ്പിച്ച് പരിഹരിക്കുമെന്ന് ഉന്നതസംഘം അറിയിച്ചു. ജനകീയ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതുവരെ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കർമസമിതി ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി 20ന് ജനകീയ സമരപ്രഖ്യാപന കണ്വെന്ഷന് കുഞ്ഞിപ്പള്ളിയില്‍ നടക്കും.
പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, റീന രയരോത്ത്, പ്രമോദ് മാട്ടാണ്ടി, കവിത അനില്‍കുമാര്‍, പി. ബാബുരാജ്, വി.പി. പ്രകാശന്, പ്രദീപ് ചോമ്പാല, എ.ടി. ശ്രീധരൻ, കെ.പി. വിജയന്, വി.കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.