മാലിന്യത്തിൽ വീട്ടമ്മയുടെ തിരിച്ചറിയൽ കാർഡ്; പിഴയടക്കണം
text_fieldsവടകര: ചോറോട് പഞ്ചായത്തിൽ 11ാം വാർഡ് കൂറ്റേരി താഴ യോഗിമഠം റോഡിൽ തള്ളിയ മാലിന്യത്തിൽ വീട്ടമ്മയുടെ തിരിച്ചറിയൽ കാർഡ്. വാർഡിലെ ക്ലസ്റ്റർ കമ്മിറ്റി അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് തിരിച്ചറിയൽ രേഖ ലഭിച്ചത്. പഞ്ചായത്ത് സെക്രട്ടറിയെ ഏൽപിച്ചതിനെ തുടർന്ന് മാലിന്യം പൊതുസ്ഥലത്ത് തള്ളിയതിന് 25,000 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകി.
വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മാലിന്യം വലിച്ചെറിയുന്നതിനും പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതിനുമെതിരെ കർശന നടപടിയെടുക്കാനാണ് ചോറോട് ഗ്രാമപഞ്ചായത്ത് തീരുമാനം. പല കച്ചവടസ്ഥാപനങ്ങളും പ്ലാസ്റ്റിക് മാലിന്യം ഹരിതസേനക്ക് കൈമാറാതെ അലക്ഷ്യമായി വലിച്ചെറിയുകയാണ്. ചില വീട്ടുകാരും ഹരിതസേനക്ക് പാഴ്‌വസ്തുക്കൾ നൽകുന്നില്ല. ഇവരുടെയെല്ലാം വിവരങ്ങൾ ശേഖരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.