കനിവ് ഫിസിയോ തെറപ്പി സെന്റർ ഉദ്ഘാടനം
text_fieldsവടകര: മണിയൂരിൽ കനിവ് ഫിസിയോതെറപ്പി സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദേശ പ്രതിനിധി ബസാം യൂസഫലി അൽ ഹസ്സൻ ബഹ്റൈൻ നിർവഹിച്ചു.
പതിയാരക്കരയിൽ നടന്ന കിഡ്നി രോഗ നിർണയ ക്യാമ്പ് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. മുടപ്പിലാവിൽ നടന്ന നേത്രചികിത്സ ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയപ്രഭ ഉദ്ഘാടനം ചെയ്തു. വളന്റിയർ കുടുംബ സംഗമം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ. റസാഖ് അധ്യക്ഷത വഹിച്ചു. വലിയാണ്ടി അമ്മദ് സംഭാവന ചെയ്ത കെട്ടിടത്തിന്റെയും ഭൂമിയുടെയും രേഖ വലിയാണ്ടി ഇബ്രായിം തങ്ങൾക്ക് കൈമാറി. കെട്ടിടത്തിന്റെ താക്കോൽദാനം വലിയാണ്ടി അമ്മദ് ഹാജി നടത്തി. വനിത വിങ്ങിനുള്ള ഉപഹാരം പാറക്കൽ അബ്ദുല്ല നിർവഹിച്ചു.
എളമ്പിലാട് ഇ.വി. മൂസ മൗലവി സ്മാരക ട്രസ്റ്റ് കനിവ് ഫിസിയോ തെറപ്പി സെന്ററിന് നൽകിയ മെഷീൻ ട്രസ്റ്റ് പ്രതിനിധി ഇ.വി. ലത്തീഫ് പാണക്കാട് തങ്ങളെ ഏൽപിച്ചു. ഫണ്ട് ഉദ്ഘാടനം കാരളത്ത് പോക്കർ ഹാജിയിൽനിന്ന് സ്വീകരിച്ച് നൊച്ചാട്ട് കുഞ്ഞബ്ദുല്ല നിർവഹിച്ചു. ഡോ. അമീർ, ഡോ. ഇല്യാസ്, സി.പി. കുഞ്ഞബ്ദുല്ല, ഹുമയൂൺ ഖാലിദ് ബംഗളൂരു, കെ.കെ.സി. മൊയ്തീൻ, പി.വി. ജലീൽ, എം.പി. ഷാജഹാൻ, എ.കെ. സവാദ്, നസീർ മദനി, കെ.സി. സലിം, പി.കെ.കെ. അബ്ദുല്ല, ജംഷാദ് പതിയാരക്കര തുടങ്ങിയവർ സംസാരിച്ചു. പി.ടി.കെ. മുഹമ്മദലി സ്വാഗതവും കെ.വി. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.