വടകര ബ്ലോക്ക് പരിധിയിലെ ജനകീയ മുന്നണി ചാപിള്ളയാവുകയാണോ?
text_fieldsവടകര: ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സി.പി.എമ്മിനെതിരായ കൂട്ടായ്മ എന്ന നിലയില്‍ ആര്.എം.പി.ഐയും യു.ഡി.എഫും ഏറെ ആവേശത്തോടെ രൂപവത്കരിച്ച ജനകീയ മുന്നണി ചാപിള്ളയാകുന്നുവോയെന്ന ചോദ്യം ഉയരുന്നു.
കഴിഞ്ഞ കാലങ്ങളില്‍ ത്രികോണ മത്സരത്തിലൂടെ ഇടതുമുന്നണി വിജയിക്കുന്ന സാഹചര്യം വന്നപ്പോഴാണ് ജനകീയ മുന്നണി രൂപവത്കരിച്ചത്. എന്നാല്‍, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ ഇടപെടല്‍ കാരണം മുന്നണി സംവിധാനത്തിെൻറ പ്രസക്തി നഷ്ടപ്പെട്ടെന്ന വിലയിരുത്തലാണ് ആര്.എം.പി.ഐക്കുള്ളത്.
ഈ സാഹചര്യത്തില്‍ ജനകീയ മുന്നണിക്ക് പ്രസക്തിയില്ലെന്നാണ് ആര്.എം.പി.ഐ പറയുന്നത്. കാര്യങ്ങള്‍ ഈ രീതിയിലേക്ക് മാറിയതില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസിലെ ഭൂരിഭാഗം പ്രവര്‍ത്തകരും നിരാശയിലാണ്. കോണ്‍ഗ്രസിലെ ചില ഗ്രൂപ് നേതാക്കള്‍ ജനകീയ മുന്നണിയുടെ തകര്‍ച്ച മനസ്സുകൊണ്ട് ആഗ്രഹിക്കുന്നതായി പറയുന്നവര്‍ ഏറെയാണ്. തെരഞ്ഞെടുപ്പു രംഗത്ത് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ സ്വരൂപിക്കാവുന്ന സാമ്പത്തികത്തിലാണ് ഇക്കൂട്ടരുടെ കണ്ണ് എന്നാണ് വിമര്‍ശനം.
2008ല്‍ ആര്.എം.പി.ഐ രൂപവത്കരിച്ചശേഷം വടകര ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫിെൻറ സ്വന്തമാണ്. എന്നാല്‍, അത് നഷ്ടമാക്കിയത് കല്ലാമല ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കുറിച്ചുള്ള വിവാദമാണെന്നാണ് വിമര്‍ശനം. വടകര നഗരസഭയില്‍ ജനകീയ മുന്നണി രൂപവത്കരിക്കാന്‍ കഴിയാത്തതിനു കാരണം ചില ഗ്രൂപ് നേതാക്കളുടെ ഇടപെടലാണെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.
ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളില്‍ ഭരണം ഉറപ്പിക്കാന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് ജനകീയ മുന്നണിയുടെ നേട്ടം. അഴിയൂര്‍ പഞ്ചായത്തില്‍ ഭരണം സ്വന്തമാക്കണമെങ്കില്‍ പുറത്തുനിന്നുള്ളവരുടെ പിന്തുണ വേണം. ചോറോട് പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭീഷണികളിലില്ല. എന്നാല്‍, പഞ്ചായത്തിലെ വള്ളിക്കാട് മേഖല, ടി.പി. ചന്ദ്രശേഖരെൻറ കൊലപാതകം നടന്ന വള്ളിക്കാട് ടൗണ്‍ ഉള്‍പ്പെടുന്ന സ്ഥലം വധക്കേസിലെ മുഖ്യസാക്ഷി മനീഷ് വള്ളിക്കാടിനെ സ്ഥാനാര്‍ഥിയാക്കി സ്വന്തമാക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് ആര്.എം.പി.ഐ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.