കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണം –കെ.കെ. രമ
text_fieldsവടകര: ലക്ഷത്തിലധികം കുടുംബങ്ങളെ ബാധിക്കുന്ന കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് കെ.കെ. രമ എം.എൽ.എ ആവശ്യപ്പെട്ടു.
നാലു വിമാനത്താവളമുള്ള കേരളത്തിൽ പാവപ്പെട്ട കുടുംബങ്ങളെ ഒഴിപ്പിച്ചു കൊണ്ട് നടത്തുന്ന കെ.റെയിൽ പദ്ധതിക്കനുകൂലമായ ന്യായീകരണങ്ങൾ അംഗീകരിക്കാനാവില്ല. വടകര മുനിസിപ്പൽ ഏരിയ കെ.റെയിൽ വിരുദ്ധസമിതി മുനിസിപ്പൽ ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സമരത്തിൽ ഇരകളോടൊപ്പം അവസാനം വരെ ഉണ്ടാകുമെന്നും കുടി ഒഴിപ്പിച്ചു കൊണ്ട് നടത്തുന്ന പദ്ധതി അനുവദിക്കില്ലെന്നും എം.എൽ.എ പറഞ്ഞു. പി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ഫൗസിയ ടീച്ചർ, എൻ.പി. അബ്ദുല്ല ഹാജി, എ.പി. ഷാജിത്ത്, വി.ടി. വിനീഷ്, അബ്ദുൽ റബ്, നിസ്താർ, വി. ഫൈസൽ, വി.കെ. സതീശൻ, രതീശൻ, സവാദ്, രാധാകൃഷ്ണൻ, മനോഹരൻ കെ.സിജിൻ എന്നിവർ സംസാരിച്ചു. കോറോത്ത് ബാബൂട്ടി സ്വാഗതം പറഞ്ഞു.
അർധ അതിവേഗ റെയിൽ പദ്ധതിക്കെതിരെ ധർണ
കൊയിലാണ്ടി: സംസ്ഥാന സർക്കാറിെൻറ നിർദിഷ്ട അർധ അതിവേഗ റെയിൽ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിെൻറ ഭാഗമായി കെ-റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുന്നിൽ ധർണ നടത്തി. ചേമഞ്ചേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ ധർണ വിജയരാഘവൻ ചേലിയ ഉദ്ഘാടനം ചെയ്തു.
ജനകീയ സമിതി ജില്ല ചെയർമാൻ ടി.ടി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, സി.കെ. രാജലക്ഷ്മി, പി.കെ. ഷിജു, ശ്രീജ കണ്ടിയിൽ, നജീബ് അഭിലാഷ്, പ്രവീൺ ചെറുവത്ത് എന്നിവർ സംസാരിച്ചു. കെ-റെയിൽ ജനകീയ പ്രതിരോധസമിതി ജനറൽ കൺവീനർ കെ. മൂസക്കോയ സ്വാഗതവും കോഓഡിനേറ്റർ സുനീഷ് കീഴാരി നന്ദിയും പറഞ്ഞു.
എലത്തൂരിലെ കോഴിക്കോട് കോർപറേഷൻ മേഖല ഓഫിസിൽ നടന്ന ധർണ നസീർ ന്യൂജെല്ല ഉദ്ഘാടനം ചെയ്തു. മനോഹരൻ മങ്ങാറയിൽ, ശ്രീധരൻ, അജിത് സിങ്, ദിലീപ്, ഹനീഫ ഹാജി എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി നഗരസഭ ഓഫിസിനു മുന്നിൽ നടന്ന ധർണ നഗരസഭ കൗൺസിലർ പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. കെ.സുകുമാരൻ, മനോജ് പയറ്റുവളപ്പിൽ, സുരേഷ് കുമാർ, കെ.എസ്. ഗോപാലകൃഷ്ണൻ, രാഘവൻ, പ്രജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
നന്തിബസാർ : പതിനായിരങ്ങളെ കുടിയിറക്കി രാജ്യത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കെ - റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് മൂടാടി പഞ്ചായത്ത് സിൽവർലൈൻ വിരുദ്ധ ജനകീയ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതിക്കെതിരെ മൂടാടി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ നടന്ന ധർണ ജില്ല പഞ്ചായത്ത് മെംബർ വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു .ഖലീൽ കുനിത്തല അധ്യക്ഷത വഹിച്ചു. എം.കെ.സത്യൻ, മുഹമ്മദലി മുതുകുനി, ടി.കെ. നാസർ എന്നിവർ സംസാരിച്ചു. തുടർന്ന് മെംബർ എ.വി. ഉസ്നക്ക് നിവേദനം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.