വൃക്കക്കൊരു തണൽ: മെഡിക്കൽ എക്സ്പോ വടകരയിൽ
text_fieldsനാട്ടിൽ വൃക്കരോഗം ഏറിവരികയാണ് . വടകരയും, പരിസര പഞ്ചായത്തുകളിലുമായി തണലിൻറെത് മാത്രമായി 13 ഡയാലിസിസ് സെൻറെറുകൾ പ്രവർത്തിക്കുന്നുണ്ട് , കൂടാതെ മറ്റ് ഡയാലിസിന് സെന്റെറുകളുടെ കൂടി കണക്ക് എടുത്താൽ 19 ലേറെ ഡയാലിസിസ് കേന്ദ്രങ്ങളുണ്ട് നമ്മുടെ നാട്ടിൽ. നിലവിൽ എല്ലാ കേന്ദ്രങ്ങളും പുതിയ അപേക്ഷകർക്ക് പ്രവേശനം നൽകാൻ കഴിയാത്ത വിധം നിറഞ്ഞിരിക്കുകയാണ്.
തണൽ കാലങ്ങളായി നടത്തിവരുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമായി ബഹുജനപങ്കാളിത്വത്തോടെ നടത്താൻ പദ്ധതിയിടുന്നു. ഇതിൻറെ ഭാഗമായി 2024 ഒക്ടോബർ മൂന്ന്, നാല്, അഞ്ച് തീയ്യതികളിൽ
വടകര ടൗൺഹാളിൽ ‘വൃക്കക്കൊരു തണൽ’എന്ന പേരിൽ ഒരു മെഡിക്കൽ എക്സ്പോ സംഘടിപ്പിക്കുകയാണ്. എക്സ്പോയിൽ പ്രധാനമായും, വൃക്കരോഗം ,കാൻസർ എന്നിവയെ കുറിച്ചുള്ള അറിവും ബോധവൽക്കരണവുമാണ് നടക്കുക. 25 വയസ്സ് കഴിഞ്ഞവർക്ക് വൃക്കരോഗ സാധ്യത പരിശോധനയും സൗജന്യമായി നടത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.