ഇത്തവണ വടകര ഗോളടിക്കുമെന്ന് കെ.കെ. രമ; ഒരു വിളിപ്പുറത്ത് കൂടെയുണ്ടാകുമെന്ന് മനയത്ത് ചന്ദ്രന്
text_fieldsവടകര: രാവിലെ ഏഴുമണി. ചോമ്പാല ഹാര്‍ബര്‍ സജീവമാണ്. അപ്പോഴാണ്, യു.ഡി.എഫ് പിന്തുണക്കുന്ന ആര്.എം.പി.ഐ സ്ഥാനാര്‍ഥി കെ.കെ. രമയും പ്രവര്‍ത്തകരും ഹാര്‍ബറിലെത്തിയത്. സ്ഥാനാര്‍ഥിയെ കണ്ടതോടെ, വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അടുത്തെത്താന്‍ തുടങ്ങി. അപ്പോഴേക്കും ചര്‍ച്ച ചിഹ്നത്തെ കുറിച്ചായി. ഫുട്ബാള്തന്നെ ലഭിച്ചത് നന്നായെന്ന് ചിലര്‍. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ആര്.എം.പി.ഐ സ്ഥാനാര്‍ഥികള്‍ക്ക് ഫുട്ബാള്‍ തന്നെയായിരുന്നു ചിഹ്നം. ഇതിനിടെ, അപരകളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി.
ഇതേസമയം പലരോടും പരിചയംപുതുക്കിയും പരിചയപ്പെട്ടും കെ.കെ. രമ വോട്ടഭ്യര്‍ഥന തുടര്‍ന്നു. ഇത്തവണ വടകര ഗോളടിക്കുമെന്ന് രമ പറഞ്ഞു. ഇത് ഏവരെയും ആവേശത്തിലാക്കി. മത്സ്യത്തൊഴിലാളികള്‍ ചോമ്പാല ഹാര്‍ബറിലെ അടിസ്ഥാനപ്രശ്നങ്ങള്‍ ഓരോന്നായി സ്ഥാനാര്‍ഥിക്കു മുന്നില്‍ അവതരിപ്പിച്ചു. എല്ലാറ്റിനും പരിഹാരം കാണാന്‍ അവസരം വിനിയോഗിക്കുമെന്ന് ഉറപ്പുനല്‍കി.
ഇതിനിടെ ചില സുഹൃത്തുക്കള്‍ രമയുടെ അടുത്തെത്തി. പലരും ടി.പി. ചന്ദ്രശേഖരെൻറ ഉറ്റ സുഹൃത്തുക്കള്‍. ഇതിലൊരാള്‍ ഇത്തവണത്തെ വോട്ട് എെൻറ പ്രതികാരമാണെന്ന് പറയുന്നു.
പിന്നെ, അടുത്ത കേന്ദ്രമായ മുക്കാളി ടൗണിെലത്തി. മുക്കാളിയിലെ ഹോട്ടലില്‍നിന്ന് പ്രഭാതഭക്ഷണം. ഇതുവഴി പോകുന്ന വാഹനങ്ങളില്‍നിന്ന് പലരും കൈവീശുന്നു. തിരിച്ച് സ്ഥാനാര്‍ഥിയും. പിന്നെ കുഞ്ഞിപ്പള്ളി, എസ്.എം.ഐ കോളജ്, അഴിയൂരിലെ വിവിധ ഓഫിസുകള്‍ അങ്ങനെ വോട്ട് തേടിയുള്ള യാത്ര തുടര്‍ന്നു. വിവിധ ഇടങ്ങളില്‍ പ്രതീക്ഷ പങ്കുവെച്ച് ചെറുപ്രസംഗമാണ് രമയുടെ രീതി.
രമക്കൊപ്പം വിവിധ കക്ഷിനേതാക്കളായ പി. ബാബുരാജ്, കെ. ഇസ്മായില്‍ ഹാജി, പ്രദീപ് ചോമ്പാല, ആയിഷ ഉമ്മര്‍, വി.പി. പ്രകാശന്, വി.കെ. അനില്‍ കുമാര്‍, കെ. ഭാസ്കരന്, കെ. അന്‍വര്‍ഹാജി, എം. ഇസ്മായില്‍, കെ.പി. രവീന്ദ്രന്, കാസിം നെല്ലോളി, സി. സുഗതന്, ഹാരിസ് മുക്കാളി, കെ.കെ. ഷെറിന്, പുരുഷു രാമത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
വടകര: കുരിയാടിയിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെത്തിയത് ശനിയാഴ്ച രാവിലെ ഏഴിന്. മനയത്തിെൻറ ഭാര്യവീട് സ്ഥിതി ചെയ്യുന്ന കുരിയാടിയില്‍ ഏവരും പരിചയക്കാരാണ്. പ്രായംചെന്നവര്‍ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നു. വരയെൻറ വളപ്പിലെ ജനാര്ദനെൻറ വീടിെൻറ ചുവരില്‍ മനയത്തിെൻറ വലിയ ഫോട്ടോ പതിച്ചിരിക്കുന്നു. കുടുംബാംഗങ്ങള്‍ ഒന്നിെച്ചത്തി ഫോട്ടോയെടുക്കാന്‍ തിടുക്കംകൂട്ടുന്നു. എല്ലാവരോടും സഹൃദംപുതുക്കി വോട്ട് ചോദിച്ച് മനയത്ത് ചന്ദ്രന് മുന്നോട്ട് നീങ്ങി.
സമീപത്തെ കല്യാണമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങിന് ഒരുക്കം കൂട്ടുന്ന സ്ത്രീകളെയും മറ്റും കണ്ട് വോട്ട് അഭ്യർഥന നടത്തി. കുരിയാടി മിനി ഹാര്‍ബര്‍ യാഥാർഥ്യമാക്കണമെന്ന് മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ സ്ഥാനാര്‍ഥിയോട് ആവശ്യപ്പെട്ടു. 'നിങ്ങളുടെ പ്രയാസങ്ങളും സങ്കടങ്ങളും കണ്ടുവളര്‍ന്നവനാണ് ഞാന്‍, മണ്‍കലം അടയാളത്തില്‍ വോട്ട് ചെയ്ത് ജയിപ്പിക്കണം. ഒരു വിളിപ്പുറത്ത്, കൂടെ ഞാനുണ്ടാകും' -മനയത്ത് പറഞ്ഞു.
പിന്നെ മടപ്പള്ളി, ചോറോട് പഞ്ചായത്തിലെ മലോല്‍മുക്ക് കോളനി, നാലുസെൻറ് കോളനി, ലക്ഷംവീട് തുടങ്ങിയ സ്ഥലങ്ങൾ സന്ദര്‍ശിച്ചു.
ചിലയിടങ്ങളില്‍നിന്ന് ചിഹ്നമായ മണ്‍പാത്രം മനയത്തിന് സമ്മാനമായി നല്കി. എല്ലായിടത്തും ഇടത് സര്‍ക്കാറിെൻറ തുടര്‍ച്ച ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസംഗം. ഫോണ്‍വഴി മറ്റു പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശവും മനയത്ത് നല്കിക്കൊണ്ടിരുന്നു.
വൈകീട്ട് ഓര്‍ക്കാട്ടേരിയില്‍ മന്ത്രി കെ.കെ. ശൈലജ സംബന്ധിക്കുന്ന പൊതുസമ്മേളനത്തിെൻറ ഭാഗമായുള്ള റാലിയില്‍ പങ്കെടുത്തു. പൊതുസമ്മേളനത്തില്‍ മന്ത്രിയോടൊപ്പം വേദിയില്‍. രാത്രി വൈകി, വരും ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടിയാലോചനകള്‍. സ്ഥാനാര്‍ഥിക്കൊപ്പം നേതാക്കളായ പി.പി. ചന്ദ്രശേഖരന്, വി. ദിനേശന്, കൈതയില്‍ പ്രകാശന്, ടി.ടി. ബാബു എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.