കുഞ്ഞാലി മരക്കാർ പാലം: ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി
text_fieldsവടകര: സാൻഡ് ബാങ്ക്സിനെയും കോട്ടക്കലിനെയും ബന്ധിപ്പിക്കുന്ന കുഞ്ഞാലി മരക്കാർ പാലം നിർമാണത്തിെൻറ സാമൂഹികാഘാത പഠനത്തിെൻറ അന്തിമ റിപ്പോർട്ട് പുറത്തുവന്നതോടെ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി. വടകര, ഇരിങ്ങൽ വില്ലേജുകളിലായി 2.45 ഏക്കർ ഭൂമി ഏറ്റെടുക്കും. ഇരു വില്ലേജുകളിലുമായി 42 കൈവശക്കാരുടെ ഭൂമിയാണ് പാലം നിർമാണത്തിനും അനുബന്ധ റോഡിനും ഏറ്റെടുക്കുന്നത്.
വടകര വില്ലേജിൽ അഞ്ചു സർവേ നമ്പറുകളിലായി സാൻഡ് ബാങ്ക്സിൽ ഗ്രാസിം ഇൻഡസ്ട്രീസിേൻറതടക്കം എട്ടു പേരുടെ 84.186 സെൻറും ഇരിങ്ങലിൽ 34 പേരുടെയും കൈവശത്തിലുള്ള 1.61 ഏക്കർ ഭൂമി ഏറ്റെടുക്കും. സാൻഡ് ബാങ്ക്സ് തീരദേശ പൊലീസ് സ്റ്റേഷനെ നിർമാണ പ്രവർത്തനങ്ങൾ ബാധിക്കില്ലെങ്കിലും മതിലിനോടു ചേർന്ന് ഒരു മീറ്ററോളം വരുന്ന ഭാഗം ഏറ്റെടുക്കൽ പരിധിയിൽ വരും. വൈദ്യുതി ബോർഡിെൻറ ട്രാൻസ്ഫോർമർ ഈ ഭാഗത്തുനിന്ന് മാറ്റേണ്ടിവരും. നേരത്തേ മൂന്ന് അലൈൻമെൻറുകളാണ് പാലം നിർമാണത്തിന് പരിഗണിച്ചിരുന്നത്. കോട്ടക്കടവ് സാൻഡ് ബാങ്ക്സ് ഫിഷ് ലാൻഡിനു മുകളിലൂടെ, സാൻഡ് ബാങ്ക്സ് കൊട്ടക്കൽ കടവ് കൊളാവിപ്പാലം ദിശയിൽ, സാൻഡ് ബാങ്ക്സ് കോട്ടക്കടവ് തുടങ്ങിയ മൂന്ന് അലൈൻമെൻറുകളാണ് തയാറാക്കിയത്. സാൻഡ് ബാങ്ക്സ് കോട്ടക്കടവ് അന്തിമ സാമൂഹികാഘാത പഠനറിപ്പോർട്ട് പ്രകാരം തെരഞ്ഞെടുക്കുകയുണ്ടായി.
കണ്ണൂർ കേന്ദ്രമായ കെയ്റോസ് ആണ് സാമൂഹികാഘാത പഠനറിപ്പോർട്ട് തയാറാക്കിയത്. ദേശീയപാത പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർക്കാണ് ഭൂമി ഏറ്റെടുത്ത് നൽകേണ്ട ചുമതല. ഭൂമി ഏറ്റെടുക്കലിെൻറ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നടപടികൾ തുടങ്ങി. വടകര പയ്യോളി മുനിസിപ്പാലിറ്റികളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാവുന്നതോടെ വിനോദസഞ്ചാര മേഖലക്ക് കുതിപ്പാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.