സഹകരണമേഖലയെ ശക്തിപ്പെടുത്താൻ നിയമഭേദഗതിക്ക് കരട് തയാർ -മന്ത്രി
text_fieldsവടകര: സഹകരണമേഖലയെ കാലോചിതമായി പരിഷ്കരിച്ച് നിയമഭേദഗതികൾ ഉൾപ്പെടെ പരിഷ്കരിക്കുന്നതിന് കരട് തയാറായിക്കഴിഞ്ഞെന്നും സഹകാരികളുമായും വിവിധ മേഖലകളിൽ ഉള്ളവരുമായും ചർച്ച് ചെയ്ത് കുറ്റമറ്റതാക്കി നിയമസഭയിൽ അവതരിപ്പിച്ച് സഹകരണ മേഖലയുടെ സമഗ്രപുരോഗതിക്ക് സഹായകരമായ നിയമഭേദഗതി നടപ്പിലാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വടകര സർക്കിൾ സഹകരണ യൂനിയൻ ആസ്ഥാനമന്ദിരം 'സഹകരണ ഭവൻ' ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഒരു കുടുംബത്തിന് എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കാൻ കഴിയുംവിധം കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് സഹകരണമേഖലയുടെ പ്രവർത്തനങ്ങൾക്ക് രൂപംനൽകും. ജനകീയ അടിത്തറയുള്ള വിപുലമായ സഹകരണപ്രസ്ഥാനത്തെ ഒരു ശക്തിക്കും തകർക്കാൻകഴിയില്ല. സഹകരണ മേഖലക്കെതിരെ കേന്ദ്രസർക്കാറിൽനിന്ന് ഏത് തരത്തിലുള്ള നീക്കങ്ങൾ വന്നാലും അതിനെ തട്ടിമാറ്റി സഹകരണമേഖലയെ മുന്നോട്ടുനയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. നിക്ഷേപ സമാഹരണ അവാർഡുകൾ എം.എൽ.എമാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി, ഇ.കെ. വിജയൻ, നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു, മനയത്ത് ചന്ദ്രൻ, വി. വിജയൻ എന്നിവർ വിതരണം ചെയ്തു. അസി. രജിസ്ട്രാർ ടി. സുധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജോ. രജിസ്ട്രാർ ബി. സുധ, രമേശൻ പാലേരി, സി.കെ. നാണു, പി.കെ. ദിവാകരൻ, ടി.പി. ശ്രീധരൻ, ഒള്ളൂർ ദാസൻ, സി. ഭാസ്കരൻ, ഇ. അരവിന്ദാക്ഷൻ, എ.ടി. ശ്രീധരൻ, അഡ്വ. ഐ. മൂസ തുടങ്ങിയവർ സംസാരിച്ചു. സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ വി.പി. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.