ബോണറ്റില്‍ കുടുങ്ങിയ ആളെയുംകൊണ്ട് കാറോടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
text_fieldsവടകര: ബോണറ്റില്‍ കുടുങ്ങിയ യുവാവിനെയുംകൊണ്ട് കാര്‍ കുതിച്ചുപാഞ്ഞ് അപകടമുണ്ടാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് അരക്കിണര്‍ സ്വദേശി ഷമിലിനെയാണ് സി.ഐ പി.എസ്. ഹരീഷും സംഘവും അറസ്റ്റുചെയ്തത്.
കുടുംബക്കോടതിയിലെ പ്രശ്നത്തിെൻറ പേരിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വടകരയെ നടുക്കിയ സംഭവമുണ്ടായത്. ഇതിനുശേഷം മുങ്ങിയ ഇയാളെ എറണാകുളത്തുനിന്നാണ് പിടികൂടിയത്. ഷമിലടക്കം നാലു പേര്‍ക്കെതിരെയാണ് കേസ്. കോടതി മുതല്‍ അടക്കാത്തെരുവരെ വണ്‍വേ തെറ്റിച്ചാണ് കാര്‍ കുതിച്ചത്. കോണ്‍വെൻറിന് സമീപെമത്തിയപ്പോള് ബോണറ്റില്‍ കുടുങ്ങിയ ആള് തെറിച്ചുവീഴുകയായിരുന്നു.
കുടുംബ കോടതിയില്‍ കുട്ടിയുടെ അവകാശ കേസ് വിധി പറയാന്‍ മാറ്റിയതോടെ കുഞ്ഞുമായി പിതാവ് പോകുന്നത് തടയാന്‍ കുട്ടിയുടെ അമ്മാവന് കാര്‍ തടയുകയായിരുന്നു. ഇതാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.