ബിരിയാണി ചലഞ്ച്; തണലിനൊപ്പം മണിയൂരും
text_fieldsവടകര: സംസ്ഥാനത്തിനകത്തും പുറത്തുമായി തെരുവുകളിൽ ജീവിക്കുന്ന മനുഷ്യർക്ക് ഭക്ഷണമെത്തിക്കാൻ തുടക്കം കുറിച്ച പദ്ധതിക്കൊപ്പം മണിയൂരും മാർച്ച് 20 ന് തുടക്കം കുറിച്ച പരിപാടി 27വരെയാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെങ്ങും ബിരിയാണി ചലഞ്ച് സംഘടിപ്പിക്കാനും ധനസമാഹരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മണിയൂർ പഞ്ചായത്തിലും ഇതിന്റെ ഭാഗമായി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കാൻ ഗ്രാമ പഞ്ചായത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘാടക സമിതി രൂപവത്കരിച്ചു. പഞ്ചായത്ത് തലത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി.
പഞ്ചായത്തിലെ 21വാർഡുകളിലും വാർഡ് മെംബർ ചെയർമാനായി കർമസമിതികൾ രൂപവത്കരിച്ചു. വിവിധ വാർഡുകൾ കഴിഞ്ഞ രണ്ടാഴ്ചയായി വീടുകൾ സന്ദർശിച്ചു ബിരിയാണിക്കുള്ള ഓർഡറുകൾ സ്വീകരിച്ചു വരുകയാണ്. ഏകദേശം 14,000ത്തോളം ബിരിയാണിക്കുള്ള ഓർഡറുകൾ ഇതു വരെ ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിൽ മൂന്ന് മേഖലകളിലാണ് ബിരിയാണി പാചകവും വിതരണവും നടത്തുന്നത്. കുറുന്തോടിയിൽ പാചകപ്പുര ആരംഭിച്ചു.
ചടങ്ങിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. വിശ്വനാഥൻ, മണിയൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. ശശിധരൻ, പി.കെ. ബിന്ദു, കെ.പി. അമ്മദ്, എൻ.കെ. വിജയൻ, ടി.കെ. സന്തോഷ്, എം.പി. അബ്ദുൽ റഷീദ്, എൻ.കെ. ഹാഷിം, കൊളായി പത്മനാഭൻ, കെ.എം. കുഞ്ഞിരാമൻ, മഠത്തിൽ റസാഖ്, പി. ഇസ്മായിൽ, എൻ.കെ. മൊയ്‌തീൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.