പ്രളയത്തെ അതിജീവിക്കാന്‍ ബോട്ട് നിര്‍മിച്ച് അറക്കിലാട്ടുകാര്‍
text_fieldsവടകര: പേമാരി പ്രളയത്തിലേക്ക് മാറുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായി നാടെങ്ങും സന്നദ്ധപ്രവര്‍ത്തകരുണ്ട്. എന്നാല്‍, വടകര നഗരസഭയിലെ അറക്കിലാടുള്ളവര്‍ ഇതില്‍നിന്ന് വ്യത്യസ്തരാണ്. പ്രളയമുഖത്തേക്ക് കുതിച്ചുപായാൻ ബോട്ട് നിര്‍മിച്ചിരിക്കയാണ് അറക്കിലാട് പ്രദേശത്തെ ഒരുകൂട്ടം ചെറുപ്പക്കാര്‍.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രദേശത്ത് പലഭാഗത്തായി അനിയന്ത്രിതമായി വെള്ളം കയറാറുണ്ട്. ഈ വേളയില്‍ വള്ളത്തിനായുള്ള പരക്കംപാച്ചിലിലായിരിക്കും എല്ലാവരും. ഇൗ പ്രശ്നം പരിഹരിക്കാനാണ് സ്വന്തമായി ബോട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ഇങ്ങനെയൊരു ആശയം മനസ്സിലുദിച്ചത്. കഴിഞ്ഞ ആഴ്ചയോടെയാണ് ബോട്ടിൻെറ നിര്‍മാണം പൂര്‍ത്തിയായത്.
രജീഷ്, ബബീഷ്, വിനീഷ് തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് ഈ ആശയം പിറന്നത്. ഏതു പ്രദേശത്ത് ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാലും ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് ബോട്ടിെൻറ നിര്‍മാണം. 11,000 രൂപ ചെലവിട്ടാണ് നിര്‍മിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.