വ്യാപാരികൾ ഫ്ലിപ്കാർട്ട് ഗോഡൗൺ പൂട്ടിച്ചു
text_fieldsവടകര: കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രവർത്തിച്ച ഫ്ലിപ്കാർട്ട് ഗോഡൗൺ വ്യാപാരികൾ പൂട്ടിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് ഓർക്കാട്ടേരി യൂനിറ്റ് കമ്മിറ്റിയാണ് ഓൺലൈൻ കമ്പനിയായ ഫ്ലിപ് കാർട്ട് ഗോഡൗൺ സമരം ചെയ്ത് പൂട്ടിച്ചത്. ഏറാമല പഞ്ചായത്ത് ബി കാറ്റഗറി ആയതിനാൽ സ്വകാര്യ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ പ്രവർത്തന അനുമതിയുള്ളൂ. ഇത് ലംഘിച്ചുകൊണ്ടാണ് ഫ്ലിപ്കാർട്ട് ഗോഡൗൺ ആണ് യൂത്ത് വിങ് പ്രവർത്തകർ പൂട്ടിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി അംഗം കെ.കെ. റഹീം ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ഓർക്കാട്ടേരി യൂനിറ്റ് പ്രസിഡൻറ് ലിജി പുതിയടത്ത് അധ്യക്ഷത വഹിച്ചു.
യൂത്ത് വിങ് കോഴിക്കോട് ജില്ല സെക്രട്ടറി റിയാസ് കുനിയിൽ, കെ.ഇ. ഇസ്മയിൽ, ടി.എം.കെ. പ്രഭാകരൻ, വാസു ആരാധന, അഭിലാഷ് കോമത്ത്, അമീർ വളപ്പിൽ എന്നിവർ സംസാരിച്ചു. വിനോദൻ പുനത്തിൽ സ്വാഗതവും നിഷാന്ത് തോട്ടുങ്ങൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.