അഞ്ചാംവട്ടം വമ്പൻ റാങ്കിലെത്തി മിഥുൻ
text_fieldsവടകര: പ്രമുഖ ശിശുരോഗ വിദഗ്ദനായ അച്ഛൻ ഡോ. എം. േപ്രംരാജിെൻറ ജീവിതപാത പിന്തുടർന്ന് എം.ബി.ബി.എസ് ബിരുദമായിരുന്നു വടകര മുൻസിപ്പൽ പാർക്കിന് സമീപം 'കൈലാസ'ത്തിൽ മിഥുൻ േപ്രംരാജിെൻറ ആദ്യ ലക്ഷ്യം. അത് നേടിയപ്പോഴും സിവിൽ സർവിസ് പരീക്ഷയെന്ന ലക്ഷ്യം മനസ്സിലുണ്ടായിരുന്നു. അതാണ് 12ാം റാങ്ക് എന്ന ഉന്നത സ്ഥാനത്തേക്ക് മിഥുനിനെ എത്തിച്ചത്. അഞ്ചാംതവണയാണ് ഈ 30കാരൻ സിവിൽ സർവിസ് പരീക്ഷ എഴുതുന്നത്. മൂന്നുവട്ടം ഇൻറർവ്യൂവിലും പങ്കെടുത്തു.
റാങ്ക്പട്ടികയിലെത്താത്തതിൽ നിരാശനാകാതെ ഇത്തവണ വീണ്ടും ശ്രമിക്കുകയായിരുന്നു. തിരുവനന്തപുരം ഐ ലേൺ ഐ.എ.എസ് അക്കാദമിയിലായിരുന്നു പരിശീലനം. ഡൽഹിയിലും കുറച്ചുകാലം പരീക്ഷക്കായി പരിശീലനം നടത്തിയിരുന്നു. കോഴിക്കോട് കോർപറേഷനിൽ അസി. മെഡിക്കൽ ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്. സിവിൽ സർവിസ് പരിശീലനത്തിനായി ജോലി രാജിവെക്കുകയായിരുന്നു. വടകര ജില്ല ആശുപത്രി കോവിഡ് വാർഡിലും ജോലി ചെയ്തിട്ടുണ്ട്.
വടകര പബ്ലിക് സ്കൂളിലായിരുന്നു പത്താം ക്ലാസ് വെര മിഥുൻ പഠിച്ചത്. എൻട്രൻസ് കോച്ചിങ്ങിനായി പ്ലസ് ടു പഠനം തൃശൂരിലായിരുന്നു. മെഡിക്കൽ എൻട്രൻസിൽ നാലാം റാങ്കുണ്ടായിരുന്നു. തുടർന്ന് പോണ്ടിച്ചേരി ജിപ്മെറിൽനിന്ന് 2015ൽ എം.ബി.ബി.എസ് ബിരുദം നേടി. ബിന്ദുവാണ് മിഥുനിെൻറ മാതാവ്. സഹോദരി ഡോ. അശ്വതി പ്രേംരാജ് മുക്കം െക.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയോളജിസ്റ്റാണ്.
കഠിന പ്രയത്നത്തിെൻറ ഫലമാണ് മികച്ച വിജയത്തിലേക്ക് നയിച്ചതെന്ന് മിഥുൻ പറഞ്ഞു. ഡോക്ടറായിട്ടും തെൻറ സിവിൽ സർവിസ് താൽപര്യത്തിന് കൂടെ നിന്ന വീട്ടുകാരും ഈ വിജയത്തിൽ പങ്കാളികളാണെന്ന് മിഥുൻ പറഞ്ഞു. ഐ.എ.എസാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.