വടകര റെയിൽവേ സ്റ്റേഷനിൽ ചുമർചിത്രങ്ങളൊരുങ്ങുന്നു
text_fieldsവടകര: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലുൾപ്പെടുത്തി വികസിപ്പിക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ചുമർ ചിത്രങ്ങൾ ഒരുങ്ങുന്നു. ആശ്രയ വുമൺസ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി മാഹിയുടെ നേതൃത്വത്തിലാണ് 15ഓളം ചിത്രകലാകാരന്മാർ ചുമർചിത്രങ്ങളൊരുക്കുന്നത്. കേരളത്തിന്റെ തനത് പ്രതിബിംബങ്ങളും വടകരയുടെ വടക്കൻ പാട്ടുകളിലെ ചില രംഗങ്ങളും കോർത്തിണക്കിക്കൊണ്ട് കളരിക്കും തെയ്യങ്ങൾക്കും കഥകളിക്കും പ്രാധാന്യം നൽകിക്കൊണ്ട് ശീതീകരണ മുറിയിലും വിശ്രമമുറിയിലും പ്രവേശന കവാടങ്ങളിലും വർണങ്ങളാൽ അലങ്കരിക്കാനുള്ള പരിപാടിക്ക് വ്യാഴാഴ്ച തുടക്കംകുറിക്കുമെന്ന് ചിത്രകാരി സുലോചന മാഹി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അഞ്ചു വർഷത്തെ പരിപാലന ഉറപ്പോടുകൂടിയാണ് കേരളീയ ചുമർചിത്രരചന ശൈലിയിൽ ചിത്രം വരക്കുന്നത്. രാവിലെ 10ന് വടകര റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പരിപാടി സ്റ്റേഷൻ സൂപ്രണ്ട് ടി.പി. മനേഷ് ഉദ്ഘാടനം ചെയ്യും. കമേഴ്സ്യൽ സൂപ്പർവൈസർ എം.കെ. വിനോദൻ, ആർ.പി.എഫ്. സബ് ഇൻസ്പെക്ടർ ടി.എം. ധന്യ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.പി. ബിനീഷ്, പി.കെ. രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ വത്സൻ കുനിയിൽ, സുമ ചാലക്കര എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.