ദേശീയപാത വികസനം: ചോറോട് റെയിൽവേ മേൽപാലം പൈലിങ് തുടങ്ങി
text_fieldsവടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചോറോട് റെയിൽവേ മേൽപാലത്തോട് ചേർന്ന് നിർമിക്കുന്ന പുതിയ പാലത്തിന്റെ പൈലിങ് തുടങ്ങി. 20 പില്ലറുകളാണ് മേൽപാലത്തിനായി നിർമിക്കുന്നത്. ഇരുഭാഗങ്ങളിലും 10 വീതം പില്ലറുകളാണുണ്ടാവുക. നാലു പില്ലറുകളുടെ പൈലിങ് പൂർത്തിയായി.
ഒരാഴ്ചക്കകം ബാക്കി പില്ലറുകളുടെ പൈലിങ് പൂർത്തിയാവും. നേരത്തേ ഇരുഭാഗങ്ങളിലും പില്ലറുകൾക്ക് പൈലിങ് നടത്തിയിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ഉപേക്ഷിക്കുകയായിരുന്നു. പൈലിങ് നടത്തി നിർമിച്ച പില്ലറുകൾ പിഴുതുമാറ്റിയാണ് പുതുതായി ആരംഭിച്ചത്.
ഒരിടവേളക്കുശേഷം ദേശീയപാത നിർമാണ പ്രവൃത്തിക്ക് വേഗം കൈവരിച്ചിട്ടുണ്ട്. പെരുവാട്ടും താഴെ, കൈനാട്ടി മേൽപാലങ്ങളുടെ പ്രവൃത്തിയും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അടിപ്പാതകളുടെയും സർവിസ് റോഡുകളുടെയും പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്. മുന്നറിയിപ്പുകളില്ലാതെ നടത്തുന്ന സർവിസ് റോഡ് പ്രവൃത്തികൾ പാതയോര വാസികളെ വലക്കുന്നുണ്ട്.
അഴിയൂര്‍ ബൈപാസ്, മൂരാട് മുതല്‍ പാലോളിപ്പാലം, രാമനാട്ടുകര മുതല്‍ വെങ്ങളം എന്നിങ്ങനെ മൂന്നു റീച്ചായാണ് ആറുവരിപ്പാതയാക്കുന്നത്. ജില്ലയിൽ രാമനാട്ടുകര മുതല്‍ അഴിയൂര്‍ വരെ ...102 കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയപാത 66 കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.