ദേശീയപാത വികസനം; ചോമ്പാൽ നിവാസികളുടെ യാത്രാസൗകര്യം ത്രിശങ്കുവിൽ
text_fieldsവടകര: ദേശീയപാത വികസനംമൂലം ചോമ്പാൽ നിവാസികളുടെ യാത്രാസൗകര്യം ത്രിശങ്കുവിലായി. സർവിസ് റോഡോ മറ്റ് യാത്രാസംവിധാനങ്ങളോ ഇല്ല. ടോൾ പ്ലാസ നിർമാണത്തിന്റെ ഭാഗമായാണ് യാത്രാസൗകര്യം നിഷേധിച്ചത്.
മുക്കാളിക്കും ചോമ്പാൽ ബ്ലോക്ക് ഓഫിസിനുമിടയിൽ 352 മീറ്ററിനുള്ളിൽ വരുന്ന ഭാഗത്താണ് സർവിസ് റോഡും മറ്റു സംവിധാനങ്ങളുമില്ലാത്തത്. സർവിസ് റോഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ ജനകീയ പ്രക്ഷോഭ സമിതി രൂപവത്കരിച്ചിരുന്നു. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചതിനെത്തുടർന്ന് ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും നടപടികളുണ്ടായില്ല. യാത്രാസൗകര്യം നിഷേധിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കെ.കെ. രമ എം.എൽ.എ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സമരസമിതി നേതാക്കളായ കെ.പി. ജയകുമാർ, പ്രമോദ് മാടാണ്ടി, എ.ടി. ശ്രീധരൻ, പി.പി. ശ്രീധരൻ എ.ടി. മഹേഷ്, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല, പി.കെ. പ്രീത, കെ.പി. ഗോവിന്ദൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.