ഒ.എം. നമ്പ്യാർക്ക് കണ്ണീരോടെ വിട നൽകി നാട്
text_fieldsപയ്യോളി : വ്യാഴാഴ്ച നിര്യാതനായ ദ്രോണാചാര്യ പുരസ്കാര ജേതാവും ഒളിമ്പ്യൻ പി.ടി.ഉഷയുടെ കോച്ചുമായ പത്മശ്രീ ഒ.എം.നമ്പ്യാർക്ക് ജന്മനാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഉഷയടക്കം നിരവധി കായിക താരങ്ങളെ പ്രശസ്തിയുടെ പടവുകളിലെത്തിച്ചതോടൊപ്പം നമ്പ്യാരിലൂടെ നാടിന് നഷ്ടമായത് മികച്ച സേവന - സന്നദ്ധമനസ്സിൻ്റെ ഉടമയെ കൂടിയായിരുന്നു.
രണ്ടര വർഷക്കാലം പാർക്കിൻസൺസ് രോഗം പിടിപെട്ട നമ്പ്യാർ വ്യാഴാഴ്ച വൈകീട്ട് ആറോടെ സ്വവസതിയായ മണിയൂർ മീനത്തുകര ഒതയോത്ത് വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജീവിതത്തിൻ്റെ നാനാതുറകളിൽപ്പെട്ട നൂറുകണക്കിന് പേരാണ് പരേതന് അന്ത്യോപചമർപ്പിക്കാൻ എത്തിയിരുന്നത്.
വ്യാഴാഴ്ച രാത്രി ഏറെ വൈകിയും വെള്ളിയാഴ്ച അതിരാവിലെ മുതൽ ശവസംസ്കാര ചടങ്ങുകൾ നടന്ന രാവിലെ പതിനൊന്ന് വരെ നമ്പ്യാരെ അവസാനമായി ഒരു നോക്ക് കാണാനെത്തുന്നവരുടെ ഒഴുക്കായിരുന്നു. പൊതുവാഹന സൗകര്യമില്ലാഞ്ഞിട്ടും മണിയൂർ ചെല്ലട്ടുപൊയിൽ റോഡിൽ നിന്നും ഒരു കിലോമീറ്ററകലെയുള്ള മീനത്തുകരയിൽ സന്ദർശകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു.
സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കും വേണ്ടി വെള്ളിയാഴ്ച രാവിലെ പത്തോടെ മന്ത്രി വി.അബ്ദുറഹിമാൻ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. കൂടാതെ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, ജില്ലാ കലക്ടർക്കുവേണ്ടി വടകര ആർ.ഡി.ഒ സി. ബിജു , ഗോവ ഗവർണർ അഡ്വ : പി.എസ്.ശ്രീധരൻപിള്ള, എം.എൽ.എമാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ.കെ രമ, കെ.പി. മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നമ്പ്യാർക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.