മത്സ്യബന്ധന മേഖലയോട് അവഗണന; വർക്കിങ് ഗ്രൂപ് ചെയർമാൻ രാജിവെച്ചു
text_fieldsവടകര: നഗരസഭയുടെ 2022-23 വാർഷികപദ്ധതിയിൽ മത്സ്യബന്ധന മേഖലയോട് അവഗണന കാണിച്ചെന്നാരോപിച്ച് നഗരസഭ കൗൺസിലർ പി.വി. ഹാഷിം മത്സ്യബന്ധന വർക്കിങ് ഗ്രൂപ് ചെയർമാൻ സ്ഥാനം രാജിവെച്ചു. വടകര നഗരസഭ വിളിച്ച മത്സ്യസഭയിലും വാർഷികപദ്ധതി രൂപവത്കരണത്തിലും വികസന സെമിനാറിലും വാർഡ് സഭകളിലും വന്ന മത്സ്യബന്ധന മേഖലയിൽനിന്നുമുള്ള നിർദേശങ്ങൾ വെട്ടിമാറ്റി.
പദ്ധതിയിൽ മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന-പശ്ചാത്തല വികസനത്തിന് നീക്കിവെക്കേണ്ട തുക വെട്ടിക്കുറച്ചത് തീരദേശ വാർഡുകളോടുള്ള അവഗണനയാണ്. ഓഖിയും ടൗട്ടേയും പ്രളയവും ആയിരത്തിലേറെ മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മത്സ്യസഭയും മത്സ്യബന്ധന വർക്കിങ് ഗ്രൂപ് യോഗങ്ങളും പ്രഹസനമാക്കിയെന്ന് ഹാഷിം പ്രസ്താവനയിൽ പറഞ്ഞു. അവഗണനയിൽ പ്രതിഷേധിച്ച് ഈ മാസം എട്ടിന് ജെ.ബി സ്കൂളിൽ കൺവെൻഷൻ വിളിച്ച് ബഹുജനസമരം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.