വടകര റെയില്‍വേ സ്റ്റേഷന് റോഡിലേക്ക് പുതിയപാത
text_fieldsവടകര: റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് റെയില്‍വേ സ്റ്റേഷന് റോഡിലേക്ക് പുതിയപാത വരുന്നു. ഇതിനായി, റീബില്‍ഡ് കേരള പദ്ധതിയില്‍നിന്ന് 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നഗരസഭ എന്‍ജിനീയറിങ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി സാേങ്കതികാനുമതിക്കായി പദ്ധതി സമര്‍പ്പിച്ചുകഴിഞ്ഞു. വൈകാതെ അനുമതി കിട്ടി പദ്ധതി ടെന്‍ഡര്‍ ചെയ്യാന്‍ കഴിയും.
നിലവില്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് കോട്ടപ്പറമ്പ് വഴിയാണ് പോകുന്നത്.
ഇതിനു ബദലായാണ് മെയിൻ റോഡിലെ ടാക്സി സ്റ്റാൻഡിന് സമീപത്തുനിന്ന് ബി.ഇ.എം സ്കൂള്‍, നഗരസഭയുടെ ദ്വാരക ബില്‍ഡിങ് എന്നിവയുടെ സമീപത്തുകൂടി പുതിയ റോഡ് നിർമിക്കുന്നത്. നിലവില്‍, ഇതുവഴി നടപ്പാതയുണ്ട്. ഇതു വീതി കൂട്ടിയാണ് റോഡ് നിർമിക്കുക. പുതുതായി നിർമിക്കുന്ന റോഡ് നിലവിലുള്ള റെയില്‍വേ സ്റ്റേഷന് റോഡുമായി ബന്ധിപ്പിക്കും.
വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരേപോലെ സൗകര്യപ്രദമായ പാതയാണ് നിര്‍മിക്കുക. െറസ്റ്റ് ഹൗസ് പരിസരം മുതല്‍ റെയില്‍വേ സ്റ്റേഷന് റോഡ് വരെ 150 മീറ്റര്‍ നീളമുണ്ടാകും. വീതി എട്ടുമീറ്ററും. റോഡിെൻറ അതിരുകള്‍ റവന്യൂവിഭാഗം സര്‍വേ നടത്തി അടയാളപ്പെടുത്തി. ഈ പാത വരുന്നതോടെ, ടൗണിലെ ഗതാഗതക്കുരുക്ക് കുറയാനിടയാക്കുമെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.