യാത്രക്കാരില്ല; ആളൊഴിഞ്ഞ് വടകര റെയിൽവേ സ്റ്റേഷൻ
text_fieldsവടകര: ചൂളംവിളി കേൾക്കുമ്പോൾ റെയിൽവേ സ്റ്റേഷനുകളിൽ പഴയ ആരവമില്ല. നിശ്ശബ്ദതക്കിടയിൽ മുഴങ്ങുന്ന അറിയിപ്പിൽ ട്രെയിൻ വന്നു നിൽക്കുമ്പോൾ കയറാനും ഇറങ്ങാനും ചുരുക്കം പേർ മാത്രം. വടകര റെയിൽവേ സ്റ്റേഷനിലെ ലോക്ഡൗണിനുശേഷമുള്ള അവസ്ഥയാണിത്.
ഇതര സംസ്ഥാനക്കാർ അധികവും ലോക്ഡൗണിന് മുമ്പേ സ്ഥലം വിട്ടതോടെ ട്രെയിൻ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. സ്പെഷൽ ട്രെയിനുകൾ പലതും റദ്ദാക്കി. ചെന്നൈ മെയിൽ, നിസാമുദ്ദീൻ, നേത്രാവതി, മംഗലാപുരം നാഗർകോവിൽ, പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകൾ സർവിസ് നടത്തുന്നുണ്ട്.
മെമു, കണ്ണൂർ ഷൊർണൂർ, ഏറനാട്, ജനശതാബ്ദി, എക്സിക്യൂട്ടിവ്, തിരുവനന്തപുരം - മംഗലാപുരം ട്രെയിനുകൾ ഒഴിവാക്കിയവയിൽ ഉൾപ്പെടും. നിലവിലുളള ട്രെയിനുകളിൽ യാത്രക്കാർ കുറഞ്ഞതോടെ റെയിൽവേ സ്റ്റാളുകളും അടച്ചുപൂട്ടലിെൻറ വക്കിലാണ്. മിൽമ സ്റ്റാൾ അടക്കമുള്ളവയിൽ കച്ചവടം തീരെ ഇല്ലെന്ന് സ്റ്റാളുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.