ഇനിയില്ല, നാട്ടുകാരുടെ സ്വന്തം 'നമ്പാള്‍'
text_fieldsവടകര: അത്ലറ്റിക്സിൽ ലോകം ആദരിക്കുന്ന, കർക്കശക്കാരനായ കോച്ച് ഒ.എം. നമ്പ്യാർ സ്നേഹം നിറഞ്ഞ മനസ്സിനുടമയായിരുന്നു. മീനത്തുകരക്കാര് ഒതയോത്ത് വീട്ടില്‍ മാധവന് നമ്പ്യാരെ കാണുന്നത് പി.ടി. ഉഷയുടെ പരിശീലകനായോ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവായോ അല്ല. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട 'നമ്പാള്‍' ആണ്. ൈകയിലുള്ളതിൽ ഒരുപങ്ക് പാവങ്ങൾക്ക് നൽകണമെന്ന നിർബന്ധക്കാരനായിരുന്നു അദ്ദേഹം. രണ്ടരയേക്കറോളം വരുന്ന പറമ്പില്‍ ഒരേക്കറോളം നമ്പ്യാര്‍ സൗജന്യമായി പതിച്ചുനല്‍കി.
നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ സ്ഥലം നല്കിയ നമ്പാള്‍, പാലംകെട്ടിയ നമ്പാള്‍... ഇന്നാട്ടിലെ സാധാരണക്കാര്‍ക്ക് കോച്ച് നമ്പ്യാര്‍ അങ്ങനെ പലതുമാണ്. ഏഴു നിര്‍ധന കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമിയില്‍നിന്ന് മൂന്നു മുതല്‍ 10 സെൻറ് വരെ പതിച്ചുനല്കിയ് ഇൗ മനസ്സിെൻറ നന്മയായിരുന്നു. ഇൗ ഉപകാരങ്ങൾ ചെയ്തിട്ടും ഒ.എം. നമ്പ്യാർ 'അടങ്ങിയിരുന്നില്ല'. അവരുടെ വീടുകള്‍ക്കടുത്ത് മറ്റു സൗകര്യങ്ങളുമൊരുക്കി.
കുടിവെള്ളത്തിനായി ടാങ്കും കളിക്കാൻ വോളിബാള്‍ കോര്‍ട്ടിന് സ്ഥലവും വിട്ടുെകാടുത്തു. അയ്യപ്പ ഭജനമഠത്തിനും ക്ലബിനും സ്ഥലം നല്കിയതും നമ്പ്യാര്‍തന്നെ. അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് എല്ലാ വർഷവും നാട്ടുകാർക്കായി അദ്ദേഹം സദ്യയൊരുക്കി. സമീപത്തെ നാഗകാളി ക്ഷേത്രം പുനർ നിർമിച്ചതും ഇദ്ദേഹമായിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി വെറുതെ െകാടുക്കാൻ 'നമ്പാൾ'ക്ക് മാത്രമേ കഴിയൂ എന്നാണ് നാട്ടുകാരുടെ അഭിപ്രായം.
നാട്ടുകാരനായ ഒരാൾക്ക് ജീവിതമാർഗത്തിനായി കടയും നിർമിച്ചു. പുതിയ കാലത്ത് ഇൻറര്‍നെറ്റ് സൗകര്യത്തോടുകൂടി വിജ്ഞാനവേദിയുണ്ടാക്കാനും നമ്പ്യാര്‍ സ്ഥലം നല്കിയിരിക്കുന്നു. അങ്ങനെ, ഈ ദേശത്തെ ഓരോ പുല്ക്കൊടിക്കും പറയാനുണ്ടാകും ഒരു നമ്പ്യാര്‍ മാഹാത്മ്യം. അദ്ദേഹം വിടപറയുേമ്പാൾ നാട്ടുകാരുടെ സങ്കടം പറഞ്ഞറിയിക്കാനാവുന്നതല്ല. ലോകം മുഴുവൻ ചുറ്റുേമ്പാഴും നാടിെൻറ പച്ചപ്പിലേക്ക് ഒാടിയെത്താൻ ഇൗ മുൻ സൈനികൻ എന്നും കൊതിച്ചിരുന്നു. ഈ മണ്ണില്‍ നില്ക്കുമ്പോള് അനുഭവിക്കുന്ന സന്തോഷത്തിന് അതിരില്ലെന്ന് പറയുമ്പോഴും നമ്പ്യാരുടെ ഉള്ളിലൊരു തീരാ ദു:ഖമുണ്ടായിരുന്നു. ആ വേദന തെൻറ മരണത്തോടെയേ അവസാനിക്കൂവെന്ന് നമ്പ്യാര്‍ പറയാറുണ്ട്. ലോസ് ആഞ്ജലസ് ഒളിമ്പിക്സില്‍ സെക്കന്ഡിെൻറ നൂറിലൊരംശം വ്യത്യാസത്തില്‍ പ്രിയശിഷ്യ ഉഷക്ക് മെഡല്‍ നഷ്ടമായതാണ് ആ സങ്കടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.