ചിത്രോത്സവം നടത്തി
text_fieldsവടകര: കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചിത്രോത്സവം വേറിട്ട അനുഭവമായി. പ്ലസ് ടു വിദ്യാർഥികൾ 250 പേരും വ്യത്യസ്തമായ ചിത്രങ്ങൾ വരച്ചു. ഒന്നാം വർഷ വിദ്യാർഥികൾ ഒറ്റ കാൻവാസിൽ പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തിൽ വരച്ച വലിയ ചിത്രം ശ്രദ്ധേയമായി.
ചിത്രകാരൻമാരായ അഭിലാഷ് തിരുവോത്ത്, ഷാജി കാവിൽ, പവി കോയ്യോട്, രാജീവൻ നടുവണ്ണൂർ, സദാനന്ദൻ, ശ്രീജിത്ത് വിലാതപുരം, ജഗദീഷ് പാലയാട്ട്, രഗിൽ കുമാർ എന്നിവർ സ്കൂളിൽ ഒരുക്കിയ കാൻവാസിൽ വിവിധ ചിത്രങ്ങൾ വരക്കുകയും വിദ്യാർഥികളോട് സംവദിക്കുകയും ചെയ്തു. ഇൻറർനാഷനൽ ബുക്ക് ഓഫ് റെേക്കാഡ്സിൽ ഇടംനേടിയ സ്കൂളിലെ പൂർവവിദ്യാർഥിയായ രഗിൽ കുമാറിനെ ആദരിച്ചു.
നാനൂറോളം ചിത്രങ്ങളുടെ പ്രദർശനവും നടന്നു. രാജൻ കുറുന്താറത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എൻ.വി. സീമ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വാസുദേവൻ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ പ്രവീൺകുമാർ, പ്രജീഷ് തത്തോത്ത്, ഇസ്മയിൽ പറമ്പത്ത്, രാജേഷ് കുളങ്ങര എന്നിവർ സംസാരിച്ചു. ഡോ. സോമൻ കടലൂർ സ്വാഗതവും രാജീവൻ വിളയാട്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.