പൊതുവഴി കൈയേറി പാർക്കിങ്; കാൽനട യാത്രക്കാർ ദുരിതത്തിൽ
text_fieldsവടകര: കോൺവെന്റ് റോഡിൽനിന്ന് മാർക്കറ്റ് റോഡ് കേരള കൊയർ തിയറ്ററിലേക്ക് കടക്കുന്ന പോക്കറ്റ് റോഡ് കൈയേറി പാർക്കിങ് ഏരിയയാക്കിയതായി പരാതി. യാത്രക്കാർ ദുരിതത്തിൽ. പരിസരത്തെ വീട്ടുകാർ കാലാകാലമായി ഉപയോഗിക്കുന്ന വഴിയും കേരള കൊയർ തിയറ്റർ, എസ്.എൻ.ഡി.പി. ഓഫിസ് എന്നിവിടങ്ങളിലേക്ക് ജനങ്ങൾ സഞ്ചരിക്കുന്ന വഴിയുമാണിത്.
എന്നാൽ, ഈ വഴിയുടെ ഇരു ഭാഗങ്ങളിലും കെട്ടിടങ്ങൾ ഉയർന്നു വന്നതോടെ പൊതുവഴി കൈയേറി ടൈൽസ് പാകി വാഹന പാർക്കിങ്ങിന് ഉപയോഗിച്ചതോടെ പരിസരത്തെ വീട്ടുകാർ ഉൾപ്പടെയുള്ള കാൽനട യാത്രക്കാർ ദുരിതത്തിലായി. റോഡ്കൈയേറ്റത്തിനെതിരെ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട നടപടിക്കെതിരെ പ്രതിഷേധ പരിപാടികൾ ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.