നഗരത്തിൽ സന്ദര്യവത്കരണത്തിനായി ഒരുക്കിയ ചെടികൾ മോഷണം പോകുന്നു
text_fieldsവടകര: നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടികൾ മോഷണം പോകുന്നതും നശിപ്പിക്കുന്നതും പതിവാകുന്നു. വടകര പഴയ സ്റ്റാൻഡ് മുതൽ പുതിയ സ്റ്റാൻഡുവരെ 500 ഓളം ചെടിച്ചട്ടികളാണ് നഗരസഭ സ്ഥാപിച്ചത്.
രണ്ടുവർഷം മുമ്പ് സിമന്റ് നിർമിത ചെടിച്ചട്ടികളാണ് റോഡരികിലെ കൈവരികളിൽ സ്ഥാപിച്ചിരുന്നത്. എന്നാൽ സാമൂഹിക വിരുദ്ധർ നശിപ്പിക്കുന്നത് പതിവായതോടെ പ്ലാസ്റ്റിക്ക് നിർമിത ചട്ടികളിൽ ചെടികൾ മാറ്റി നട്ടുപിടിപ്പിക്കുകയുണ്ടായിരുന്നു. ഇത്തരത്തിൽ മാറ്റി സ്ഥാപിച്ചവയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. എടോടി റോഡിനോടുചേർന്ന് ചെടികളാണ് കൊണ്ടുപോയത്. ചെടികൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ നഗരസഭക്ക് ലഭിച്ചിട്ടുണ്ട്.
ദൃശ്യങ്ങൾ അധികൃതർ വടകര പൊലീസിന് കൈമാറി പരാതി നൽകി. ചെടികളുടെ പരിപാലനത്തിന് വേനൽക്കാലത്ത് നഗരസഭ പ്രത്യേക ഫണ്ട് വകയിരുത്തിയാണ് പരിപാലിക്കുന്നത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാവണമെന്ന് ചെയർപേഴ്സൻ കെ.പി. ബിന്ദു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.