പരാജയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വടകരയില്‍ പോസ്റ്ററുകൾ
text_fieldsവടകര: നഗരസഭയിലുള്‍പ്പെടെ യു.ഡി.എഫിനുണ്ടായ പരാജയം കോണ്‍ഗ്രസിനകത്ത് വന്‍ ചര്‍ച്ചയാവുന്നു. ഇതിെൻറ സൂചനയെന്നോണം വടകരയില്‍ പലയിടത്തായി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വ്യാപകമായി നോട്ടീസ് പ്രത്യക്ഷപ്പെട്ടു.
'വ്യക്തി താല്പര്യത്തിനുവേണ്ടി പാര്‍ട്ടിയെ വഞ്ചിച്ച വടകരയിലെ നേതൃത്വം കോണ്‍ഗ്രസിെൻറ ശാപം', 'വടകരയിലെ കോണ്‍ഗ്രസ് നേതൃത്വവും സോഷ്യല്‍ മീഡിയയിലെ വെട്ടുകിളി നേതാക്കളും പാര്‍ട്ടിയെ ശത്രുപാളയത്തിലെ ആലയിലാക്കി. സി.പി.എമ്മിനെയും ബി.ജെ.പിയെയും വളര്‍ത്തി' തുടങ്ങിയവയാണ് നോട്ടീസിലുള്ളത്.
നഗരസഭയില്‍ യു.ഡി.എഫിനകത്ത് സ്ഥാനാര്‍ഥി സംബന്ധിച്ച് മുന്നണിയോഗം പോലും ചേര്‍ന്നില്ലെന്നാണ് വിമര്‍ശനം. ഉന്നത നേതാക്കളെല്ലാം ഗ്രൂപ് സമവാക്യത്തിനൊത്ത് മാത്രം പ്രവര്‍ത്തിച്ചു. സ്ഥാനാര്‍ഥി സംഗമം പോലും പൂര്‍ണാര്‍ഥത്തില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല.
വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനകീയ മുന്നണിയുടെ തുടര്‍ച്ച വടകര നഗരസഭയില്‍ വേണമെന്ന് ആഗ്രഹിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറെയാണ്. എന്നാല്‍ എ, ഐ ഗ്രൂപ് നേതാക്കള്‍ ഞങ്ങളെ പ്രത്യേകം കണ്ടിെല്ലന്നു പറഞ്ഞ് ആര്.എം.പി.ഐയുമായി ചര്‍ച്ച പോലും നടത്തിയില്ല.
ഇതിനിടെ, കെ. മുരളീധരന് എം.പി മുന്നണി പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതാണ് നേരിയ ആശ്വാസമായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. താലൂക്കിലെ കെ.പി.സി.സി, ഡി.സി.സി നേതൃത്വം ഗ്രൂപ് സമവാക്യത്തിെൻറ പ്രതിനിധികളായതിനാല്‍ യു.ഡി.എഫ് നേതൃത്വമാണ് ദുരിതം പേറുന്നതെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.