മുക്കാളി സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കില്ലെന്ന് റെയിൽവേ
text_fieldsവടകര: മുക്കാളി സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കില്ലെന്ന് റെയിൽവേ. കോവിഡിന് മുമ്പ് നിർത്തി സർവിസ് പുനരാരംഭിച്ച ഭൂരിഭാഗം ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേ ഉരുണ്ടുകളിക്കുകയാണ്. കഴിഞ്ഞദിവസം പാലക്കാട്ട് നടന്ന റെയിൽവേ ഡിവിഷൻതല ജനപ്രതിനിധികളുടെ യോഗത്തിലാണ് മാഹി സ്റ്റേഷന് വളരെ അടുത്തായതിനാൽ മുക്കാളിയിൽ സ്റ്റോപ് അനുവദിക്കാനാവില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചത്.
സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂസേഴ്സ് ഫോറം, വിവിധ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സംഘടനകൾ, റസിഡൻറ്സ് അസോസിയേഷനുകൾ എന്നിവയെല്ലാം പ്രക്ഷോഭത്തിലാണ്. എം.പിമാരായ കെ. മുരളീധരൻ, പി.ടി. ഉഷ എന്നിവരും ഡിവിഷൻതല യോഗത്തിൽ സ്റ്റോപ്പിനായി ആവശ്യപ്പെട്ടു. എന്നാൽ, സ്റ്റോപ് അനുവദിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് മറുപടി ലഭിച്ചത്.
റെയിൽവേക്ക് വരുമാനമുള്ളതും ജനങ്ങൾക്ക് വേഗം എത്തിച്ചേരാനും കഴിയുന്ന മുക്കാളിയെ അവഗണിച്ചതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. കഴിഞ്ഞ മാസം റെയിൽവേ അമിനിറ്റി ബോർഡ് അംഗം ദക്ഷിണ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് ചെയർമാൻ സ്ഥലത്തെത്തി സ്റ്റോപ്പിനായി സമ്മർദം ചെലുത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, കാര്യങ്ങളൊന്നും നടക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.