തെക്കേടത്ത് ബാലൻ മാസ്റ്റർ അനുസ്മരണം
text_fieldsവടകര: മണിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്‍റും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായിരുന്ന തെക്കേടത്ത് ബാലൻ മാസ്റ്ററുടെ അനുസ്മരണം സെപ്റ്റംബർ ഒമ്പതിന് മണിയൂർ എഞ്ചിനീയറിങ് കോളജിനടുത്തുള്ള തണൽ മൈൽ സ്റ്റോൺ സ്പെഷ്യൽ സ്കൂളിൽ നടക്കും. രാവിലെ ഒമ്പതിന് നടക്കുന്ന പരിപാടിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ പങ്കെടുക്കും.
ഒന്നര പതിറ്റാണ്ടോളം പരാജയമറിയാത്ത ജനപ്രതിനിധിയായും നാല് പതിറ്റാണ്ട് കാലം ജനകീയ രാഷ്ട്രീയ പ്രവർത്തകനായും ജീവിച്ച ബാലൻ മാസ്റ്റർ ഓർമ്മയായിട്ട് സെപ്റ്റംബർ ഒമ്പതിന് നാല് വർഷം തികയുകയാണ്. സാക്ഷരതാ പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയായി തിരുവള്ളൂർ പഞ്ചായത്തിൽ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫിസറായും പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിൽ രൂപീകരിച്ച ബാലൻ തെക്കേടത്ത് സ്മാരക ട്രസ്റ്റ് കഴിഞ്ഞവർഷം മണിയൂർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും സ്റ്റീലിൽ തീർത്ത പോഡിയം വിതരണം ചെയ്തിരുന്നു. അദ്ദേഹം മൂന്ന് പതിറ്റാണ്ടുകാലം അധ്യാപകനായി സേവനം ചെയ്ത അയ്യപ്പൻകാവ് യു.പി സ്കൂളിൽ ഈ വർഷം അദ്ദേഹത്തിന്റെ പേരിൽ ലൈബ്രറി നിർമിച്ചു നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.