ഇവർ ജലം കൊണ്ട് മുറിവേറ്റവർ; ഒറ്റപ്പെട്ട് ആയഞ്ചേരിയിൽ തുരുത്തു നിവാസികൾ
text_fieldsവടകര: പെരുമഴയിൽ ആയഞ്ചേരി തുരുത്തുനിവാസികൾക്ക് ദുരിതം. തിമിർത്ത് പെയ്യുന്ന മഴയിൽ തുരുത്തുകൾ ഒറ്റപ്പെട്ട നിലയിലാണ്. മഴ ശക്തിപ്രാപിച്ചാൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും. നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതാണ് ഈ ഭാഗത്തെ തുരുത്തുകൾ. അരതുരുത്തി, കോതുരുത്തി, എലത്തുരുത്തി, വാളാഞ്ഞി, കുളങ്ങരത്ത് ലക്ഷം വീട് കോളനി, പുലത്തുരുത്തി എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് ദുരിതം പേറുന്നത്.
താലൂക്കിലെ മിനി കുട്ടനാടൻ എന്നറിയപ്പെടുന്ന തുലാറ്റുംനട, അരുതുരുത്തി, കൊത്തള്ളി, പാല്യാട്ട്, മാണിക്കോത്ത് താഴ നെൽപാടങ്ങളും വെള്ളത്തിലാണ്. തുരുത്തു നിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ തോണി സർവിസ് അത്യാവശ്യമാണ്. ഗതാഗത സൗകര്യങ്ങളുണ്ടെങ്കിലും വർഷകാലത്ത് കുടുംബങ്ങൾ യാത്രചെയ്യാൻ പറ്റാതെ ഒറ്റപ്പെടുകയാണ് പതിവ്. പെരുമഴയിൽ വെള്ളം കുത്തനെ ഉയർന്ന് എല്ലാ മാർഗങ്ങളും അടയും. തുരുത്തുകളിൽ ഗ്രാമ പഞ്ചായത്ത് വില്ലേജ് അധികൃതർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.