മൃദു നിലപാടുകൾ തുണച്ചു; ആർ.എം.പി നേതാക്കൾ സി.പി.എമ്മിലേക്ക്
text_fieldsവടകര: ആർ.എം.പി നേതാക്കളടക്കമുള്ള 16 പേർ സി.പി.എമ്മിലേക്ക് മടങ്ങി. അടവ് നയത്തിെൻറ വിജയമെന്ന് സി.പി.എം വിലയിരുത്തുേമ്പാൾ ആർ.എം.പി പ്രതിരോധത്തിൽ. ആർ.എം.പി.ഐ വടകര ഏരിയ സെക്രട്ടറി കെ. ലിനീഷ്, ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം പി. രാജേഷ് (ചിണ്ടൻ), ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള 16 പേരാണ് ആർ.എം.പിയോട് വിട പറഞ്ഞ് സി.പി.എമ്മിലേക്ക് തിരിച്ചെത്തിയത്.
അടുത്തകാലത്തായി സി.പി.എം ആർ.എം.പിക്കെതിരെ പുലർത്തിപ്പോരുന്ന മൃദു നിലപാടുകളാണ് നേതാക്കളടക്കമുള്ളവരെ മാതൃസംഘടനയിലേക്കുതന്നെ തിരിച്ചെത്തിച്ചതെന്നാണ് വിലയിരുത്തൽ. പൊതുവേദികളിലടക്കം ബദ്ധശത്രുവായ ആർ.എം.പിക്കെതിരെ വിമർശനം ഉയർത്താതെ അണികളെ പ്രകോപിപ്പിക്കാതിരിക്കാൻ സി.പി.എം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതേസമയം, പ്രവർത്തനരംഗത്ത് കുറെക്കാലമായി നിർജീവമായ പ്രവർത്തകരാണ് രാജിവെച്ചതെന്ന് ആർ.എം.പി വൃത്തങ്ങൾ വിശദീകരിക്കുന്നു.
ആർ.എം.പിയിൽനിന്ന് രാജിവെച്ചവർക്ക് സ്വീകരണം
വടകര: ആർ.എം.പിയിൽനിന്ന് രാജിവെച്ച് സി.പി.എമ്മിലേക്ക് വന്നവർക്ക് സ്വീകരണം നൽകി. ആർ.എം.പി ഏരിയ സെക്രട്ടറി കെ. ലിനീഷ്, ഒഞ്ചിയം ഏരിയ കമ്മറ്റി അംഗം പി. രാജേഷ് ഉൾപെടെ 16 പേർക്കാണ് സ്വീകരണം നൽകിയത്. ജില്ല സെക്രട്ടറി പി. മോഹനൻ പ്രവർത്തകരെ സ്വീകരിച്ചു. ടി.പി ഗോപാലൻ അധ്യക്ഷത വഹിച്ചു. കെ. ശ്രീധരൻ, പി.കെ. ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. ടി.പി. ബിനീഷ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.